1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2019

സ്വന്തം ലേഖകൻ: സൗദിയില്‍ സ്വകാര്യമേഖലയിലെ തൊഴിലിടങ്ങളിൽ പുതിയ പെരുമാറ്റചട്ടം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. തൊഴിലാളികളുടെ പരാതികളില്‍ പരിഹാരം കാണാത്ത സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷയും, അവകാശങ്ങളും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. സ്വകാര്യ മേഖലയിൽ തൊഴിലാളികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്നതാണ് പുതിയ വ്യവസ്ഥകൾ.

കഴിഞ്ഞ മാസമാണ് തൊഴിൽ സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്‍മ്മദ് ബിൻ സുലൈമാൻ അൽറാജിഹി ഇതിന് അംഗീകാരം നൽകിയത്. തൊഴിലാളികളെ മാനസികമായോ, ശാരീരികമായോ, സാമ്പത്തികമായോ ചൂഷണം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍, അപമാനിക്കല്‍, സംഘര്‍ഷമുണ്ടാക്കല്‍, വിവേചനം കാണിക്കല്‍ ലൈംഗികായി ഉപദ്രവിക്കല്‍, തുടങ്ങി തൊഴിലാളിക്ക് പ്രയാസങ്ങളുണ്ടാക്കുന്ന കാര്യങ്ങളെല്ലാം പുതിയ ചട്ടപ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്.

തൊഴിലാളികളുടെ ഇത്തരം പരാതികളിൽ അന്വോഷണം നടത്തുന്നതിന് പ്രത്യേക കമ്മറ്റി രൂപീകരിക്കാത്ത സ്ഥാപനങ്ങൾക്ക് 15,000 റിയാൽ പിഴ ചുമത്തും. പരാതികളിൽ 5 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ അന്വോഷണം പൂർത്തീകരിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. ഇതിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്ക് 25,000 റിയാലാണ് പിഴ. പരാതിക്കാരായ തൊഴിലാളികളുടെ എണ്ണത്തിനനുസൃതമായി പിഴയും വർധിക്കും. അതിക്രമങ്ങളെ സഹായിക്കുന്നതും തൊഴിലാളികളുടെ പരാതികള്‍ മറച്ച് വെക്കുന്നതും കുറ്റകരമാണെന്ന് മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.