1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2016

സ്വന്തം ലേഖകന്‍: സൗദി നഴ്‌സിങ് റിക്രൂട്ട്‌മെന്റ്, സൗദിയില്‍ നിന്നുള്ള പ്രത്യേക സംഘം ഇന്ത്യ സന്ദര്‍ശിച്ച് പ്രതിസന്ധി വിലയിരുത്തും. സൗദിയിലേക്ക് സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഇന്ത്യ നിര്‍ത്തിവച്ചിരുന്നു.

തുടര്‍ന്ന് റിക്രൂട്ട്‌മെന്റ് വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രത്യേക പ്രതിനിധി സംഘം അടുത്താ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പുറമേ 11 സ്വകാര്യ ഏജന്‍സികള്‍ വഴിയും നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്താനാണ് നിലവിലെ ഇന്ത്യാ സന്ദര്‍ശനമെന്നാണ് സൂചന. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് രംഗത്തെ തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കിയത് വിദേശ തൊഴിലവസരം കാത്തിരുന്ന നഴ്‌സുമാര്‍ക്ക് വന്‍ തിരിച്ചടിയായി മാറിയിരുന്നു.

ഇന്ത്യന്‍ സര്‍ക്കാരിന്റെ കര്‍ശന വ്യവസ്ഥകളും നടപടിക്രമങ്ങളും തൊഴില്‍ ദാതാക്കളെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ തൊഴില്‍ വിപണികളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.