1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2019

സ്വന്തം ലേഖകന്‍: വീട് വിട്ടിറങ്ങിയ സൗദി പെണ്‍കുട്ടിയ്ക്ക് സ്‌നേഹവീടൊരുക്കി കാനഡ; പെണ്‍കുട്ടിയ്ക്ക് വധഭീഷണി ഉള്ളതിനാല്‍ കനത്ത സുരക്ഷ. ‘ഇത് റാഹഫ് അല്‍ഖുനൂന്‍, ധീരയായ പുതിയ കനേഡിയന്‍,’ ടോറന്റോ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സൗദി പെണ്‍കുട്ടിയെ ആശ്ലേഷിച്ച് കൊണ്ടു കാനഡ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു.

അഭയം തേടിയെത്തിയ റാഹഫിനെ സ്‌നേഹത്തിന്റെ പൂച്ചെണ്ടുമായാണ് കാഡനമന്ത്രി സ്വീകരിച്ചത്. ബാങ്കോക്കില്‍ നിന്നുള്ള ദീര്‍ഘദൂരയാത്രയുടെ ക്ഷീണത്തില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ റാഹഫ് ത!യാറായില്ല. സൗദിയില്‍ നിന്ന് വീട്ടിലെ ഉപദ്രവം സഹിക്കാതെയാണ് പതിനെട്ടുകാരി റഹാഫ് ബാങ്കോക്കിലേക്ക് ഒളിച്ചോടിയത്. ശനിയാഴ്ച ബാങ്കോക്ക് വിമാനത്താവളത്തിലിറങ്ങിയറഹാഫിനെ തായ് പോലീസ് തടഞ്ഞ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തശേഷം ഹോട്ടല്‍ മുറിയിലാക്കി.

യുവതി അവിടെയിരുന്ന് തന്റെ അവസ്ഥ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. ഇതോടെ ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തിലാണ് സംഭവം കൈകാര്യം ചെയ്യുകയായിരുന്നു. യുവതിക്ക് യുഎന്‍ അഭയാര്‍ഥി പദവി നല്കി. ഇതോടെ കാനഡയും ഓസ്‌ട്രേലിയയും അഭയം വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാല്‍ കാനഡയില്‍ അഭയം തേടാനുള്ള റാഹഫിന്റെ തീരുമാനം വ്യക്തിപരമാണെന്ന് ഫ്രീലാന്‍ഡ് പറഞ്ഞു.

റഹാഫിന് വളരെയധികം വധഭീഷണിയുള്ളതായി ഇവരോട് അടുപ്പമുള്ള ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക സോഫി മക്‌നീല്‍ വെളിപ്പെടുത്തിയിരുന്നു. ഇതുമൂലം റഹാഫ് ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവി പ്പിച്ചിരിക്കുകയാണ്. തായ് പൊലീസ് തിരിച്ചയയ്ക്കുമെന്ന ഭീതിയില്‍, ഹോട്ടല്‍ മുറിയില്‍ കട്ടിലും മേശയും വാതിലിനു പിന്നില്‍ നിരത്തി പ്രതിരോധം തീര്‍ത്ത പെണ്‍കുട്ടിയുടെ ചിത്രം ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.