1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2018

സ്വന്തം ലേഖകന്‍: രണ്ടു കാനഡക്കാരെ അറസ്റ്റ് ചെയ്ത് ചൈനീസ് അധികൃതര്‍; ചൈനയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന് ആരോപിച്ച് ഒരു കനേഡിയന്‍ ബിസിനസുകാരനെ കൂടി ചൈന കസ്റ്റഡിയിലെടുത്തു. ഇത്തരം ആരോപണം ചൂണ്ടിക്കാട്ടി രണ്ടാമത്തെയാളാണ് പിടിയിലായത്. ദേശീയ സുരക്ഷാ വിഷയം ഉന്നയിച്ചാണ് മൈക്കിള്‍ സ്‌പോവാര്‍ എന്ന കനേഡിയന്‍ ബിസിനസുകാരനെ ചൈന കസ്റ്റഡിയിലെടുത്തത്.

ഇതേവിഷയം ഉന്നയിച്ച് മൈക്കിള്‍ കോവ്!ഗര്‍ എന്നൊരു കനേഡിയന്‍ പൌരനേ നേരത്തെ ചൈന അറസ്റ്റ് ചെയ്തിരുന്നു. ചൈനീസ് ടെലികോം ഭീമനായ ഹുവായ് എക്‌സിക്യൂട്ടീവ് മെങ് വാന്‍ഴൂവിനെ അമേരിക്കയുടെ നിര്‍ദേശപ്രകാരം കാനഡ അറസ്റ്റ് ചെയ്തതാണ് ചൈനയെ പ്രകോപിപ്പിച്ചത്. തട്ടിപ്പ് കേസില്‍ ഈ മാസം ഒന്നിന് അറസ്റ്റിലായ വാങ്‌ഴൂ നാടുകടത്തല്‍ ഭീഷണി നേരിടുകയാണ്.

ഹുവായ് ബിസിനസ് ഇടപാടില്‍ ഇറാനുമേലുള്ള യു.എസ് ഉപരോധം പാലിച്ചില്ല എന്ന ആരോപണവും അവര്‍ നേരിടുന്നുണ്ട്. കാനഡ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.