1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2018

സ്വന്തം ലേഖകന്‍: കത്‌വ, ഉന്നാവ ബലാത്സംഗങ്ങളോടുള്ള പ്രതിഷേധത്തീയില്‍ എരിഞ്ഞ് ഡല്‍ഹി; തലസ്ഥാന നഗരിയില്‍ അര്‍ധരാത്രി സമരം. അര്‍ധരാത്രി ഇന്ത്യാഗേറ്റില്‍ മെഴുകുതിരിയേന്തി നടത്തിയ പ്രകടത്തിന് കോണ്‍ഗ്രസ് അധ്യക്ഷകന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കി. സഹോദരി പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട് വാധ്‌രയും പതിനഞ്ചുകാരിയായ മകള്‍ക്കൊപ്പമാണ് എത്തിയത്. ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സമരത്തില്‍ പങ്കുചേര്‍ന്നു.

കുഞ്ഞുങ്ങള്‍ക്കൊപ്പം എത്തിയാണു മാതാപിതാക്കള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇന്ത്യാഗേറ്റിലേക്കുള്ള പ്രകടനത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് കുത്തിയിരിപ്പു സമരം നടത്തി. ‘കത്വവയിലും ഉന്നാവയിലും സംഭവിച്ചത് ദേശീയ വിഷയമാണ്, രാഷ്ട്രീയ വിഷയമല്ല. രാജ്യത്തെ വനിതകളെ ആ സംഭവങ്ങള്‍ ആശങ്കാകുലരാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെട്ടേ മതിയാകൂ. രാജ്യത്തെ വനിതകള്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടാന്‍ ഇനിയെങ്കിലും പ്രധാനമന്ത്രി മോദി തയാറാകണം,’ രാഹുല്‍ മാധ്യമങ്ങളോടായി പറഞ്ഞു.

കശ്മീരിലെ കത്വവ, ഉത്തര്‍പ്രദേശിലെ ഉന്നാവ എന്നിവിടങ്ങളില്‍ പീഡനത്തിനിരയായവര്‍ക്കു നീതി ആവശ്യപ്പെട്ടാണു സമരം. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും പ്രദേശവാസികളും പാര്‍ട്ടി പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു. ഡല്‍ഹി സമീപ കാലത്തു കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായാണ് പ്രതിഷേധപ്രകടനം മാറിയത്. ഡല്‍ഹിയില്‍ അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ‘നിര്‍ഭയ’ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സമരത്തില്‍ പങ്കെടുത്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.