1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2018

സ്വന്തം ലേഖകന്‍: ട്രംപിനും കിമ്മിനുമിടയില്‍ പാലമിട്ട് സിംഗപ്പൂര്‍ പ്രധാനമന്ത്രി; ഇരു നേതാക്കളുമായും വെവ്വേറെ ചര്‍ച്ച നടത്തും. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹസേന്‍ ലൂങ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായും വെവ്വേറ കൂടികാഴ്ച നടത്തുമെന്ന് സിംഗപ്പൂര്‍ സ്ഥിരീകരിച്ചു. സിംഗപ്പൂരില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇരു രാഷ്ട്രനേതാക്കളും കൂടികാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് സിംഗപ്പൂര്‍ പ്രസിഡന്റ് ഇരുവരുമായും ചര്‍ച്ച നടത്തുന്നത്.

കിം ജോങ് ഉന്നുമായും ജൂണ്‍ 10 നും ട്രംപുമായി ജൂണ്‍ 11നുമാണ് സിംഗപ്പൂര്‍ പ്രധാനമന്ത്രി കൂടികാഴ്ച നടത്തുക.  സിംഗപ്പൂരിലെ സെന്റോസ ദ്വീപില്‍ ചൊവ്വാഴ്ചയാണ് കിംട്രംപ് ഉച്ചകോടി. ഇരു രാഷ്ട്രനേതാക്കളും ഞാറാഴ്ചയോടെ സിംഗപ്പൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകരാജ്യങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉച്ചകോടിയാണ് സിംഗപ്പുരിലേത്. സിംഗപ്പൂരിലെ ഷാങ്‌റി ലേ ഹോട്ടലിലായിരിക്കും ഉച്ചകോടിക്കെത്തുന്ന ട്രംപ് താമസിക്കുക. സെന്റ് റിജിസ് ഹോട്ടലിലാവും കിമ്മും താമസിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.