1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2019

സ്വന്തം ലേഖകന്‍: ഇതാണ് ലോകത്തിലെ ഏറ്റവും അപകടകരമായ റണ്‍വേയുള്ള വിമാനത്താവളം; ലാന്‍ഡിങ്ങിന്റെ നിയന്ത്രണം വിട്ട് വിമാനം മഞ്ഞിലിടിച്ചു തകരുന്ന വീഡിയോ വൈറല്‍. ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഭീതി നിറഞ്ഞ യാത്ര സമ്മാനിക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് ഫ്രാന്‍സിലെ കോര്‍ഷ് വെലിലെത് മലമുകളിലേത്. ഈ വിമാനത്താവളത്തില്‍ നിയന്ത്രണം വിട്ട് മഞ്ഞില്‍ ഇടിച്ച് തരുന്ന വിമാനത്തിന്റെ വീഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ചെറു വിമാനങ്ങള്‍ക്കു മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന ഈ വിമാനത്താവളം ആല്‍പ്‌സ് പര്‍വ്വതനിരയിലാണ് സ്ഥിതി ചെയ്യുന്നത്. ചുറ്റും വന്‍ മലയിടുക്കുകളാണ്. കൂടാതെ വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മിച്ചിരിക്കുന്നത് ഇറക്കത്തിലാണ്. റണ്‍വേയുടെ നീളമാകട്ടെ വെറും 525 മീറ്ററും. വിമാനം പറന്നിറങ്ങുന്നതും ഉയരുന്നതും കുത്തനെയുള്ള പാറക്കെട്ടില്‍ അവസാനിക്കുന്ന റണ്‍വേയിലൂടെയാണ്‍

മഞ്ഞുകാലമായാല്‍ ഇവിടെ വിമാനമിറക്കുന്നത് ക്ലേശകരമാണ്. നിയന്ത്രണം വിട്ട് മഞ്ഞിലിടിക്കാതിരിക്കാന്‍ നല്ല പരിശ്രമം വേണം. ഇറക്കത്തില്‍ നിയന്ത്രണം വിട്ടാണ് ചെറുവിമാനം റണ്‍വേയില്‍ ഇടിച്ചത്. ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. മഞ്ഞില്‍ ഇടിച്ച വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും യാത്രികര്‍ക്ക് വലിയ പരിക്കുകളൊന്നുമില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.