1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2018

സ്വന്തം ലേഖകന്‍: ശ്രീലങ്കയുടെ ഹമ്പന്തോഡ തുറമുഖം ചൈന സൈനികത്താവളമാക്കില്ല; അമേരിക്കയുടെ ആശങ്ക തള്ളി ശ്രീലങ്കന്‍ പ്രധാനമന്ത്രി. ചൈനയ്ക്കു 99 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കിയ ശ്രീലങ്കയുടെ ഹമ്പന്തോഡ തുറമുഖം അവര്‍ സൈനികത്താവളമാക്കി മാറ്റുമെന്ന യുഎസിന്റെ ഭയം അസ്ഥാനത്താണെന്നു ശ്രീലങ്ക പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.

140 കോടി ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലാതെ ശ്രീലങ്ക കഴിഞ്ഞ വര്‍ഷം ചൈനയ്ക്കു പാട്ടത്തിനു നല്‍കിയ തുറമുഖം അവര്‍ നാവികത്താവളമാക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

‘ചൈന ശ്രീലങ്കയില്‍ നാവികത്താവളം സ്ഥാപിക്കുമെന്ന് സങ്കല്‍പിക്കുകയാണ് ചിലര്‍. ഹമ്പന്തോഡ വാണിജ്യ തുറമുഖമാക്കാനേ കരാറില്‍ വ്യവസ്ഥയുള്ളൂ,’ ലണ്ടനില്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ പ്രസംഗിക്കവെ റനില്‍ വ്യക്തമാക്കി. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയില്‍ തന്ത്രപ്രധാനമായ ഈ തുറമുഖം ചൈനയുടെ നിയന്ത്രണത്തിലാകുന്നതില്‍ ഇന്ത്യയും ഒട്ടേറെ വിദേശ മാധ്യമങ്ങളും ആശങ്ക പ്രകടിച്ചിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.