1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2018

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ വധിക്കാന്‍ ശ്രമിക്കുന്നു എന്നത് വ്യാജവാര്‍ത്ത; വിശദീകരണവുമായി ശ്രീലങ്കന്‍ പ്രസിഡന്റ്; പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ചു. തന്നെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് എം. സിരിസേന വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. കാബിനറ്റ് യോഗത്തില്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞതായായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞിട്ടാണോ ഇതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഹയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടു മുമ്പായാണ് സിരിസേനയുടെ ആരോപണ വാര്‍ത്ത പുറത്തുവന്നത്. ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

കഴിഞ്ഞ മാസം സിരിസേനയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് നമല്‍ കുമാര എന്നായാളേയും ഇയാളെ സഹായിച്ചുവെന്ന കുറ്റത്തിന് എം.തോമസ് എന്ന മലയാളിയേയും അറസ്റ്റ് ചെയ്തിരുന്നു.എന്നാള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പിന്നീട് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. 2015 ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തന്നെ പരാജയപ്പെടുത്തിയത് ഇന്ത്യന്‍ ഏജന്‍സികളുടെ ഇടപെടലാണെന്ന് മഹീന്ദ്ര രാജ്പക്‌സെ ആരോപിച്ചിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.