1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2020

സ്വന്തം ലേഖകൻ: എസ്എസ്എല്‍സി പരീക്ഷാ ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. കൊവിഡ് കാലഘട്ടത്തില്‍ തികച്ചും ജനകീയമായി പരീക്ഷ വിജയിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. പരീക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

എസ്എസ്എല്‍സി റഗുലര്‍ വിഭാഗത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ 4,17,101 പേരാണ്. 98.82 ആണ് വിജയശതമാനമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍. 71 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയ ശതമാനം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 41,906 വിദ്യാര്‍ത്ഥികളാണ്.

എസ്എസ്എല്‍സി പ്രൈവറ്റായി എഴുതിയത് 1770 പേരാണ്. ഇതില്‍ 1356 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 76.6 ശതമാനമാണ് വിജയ ശതമാനം. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ്. 99.71 ശതമാനം. വിജശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല വയനാടാണ് 95.04 ശതമാനമാണ് വിജയം.

വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്, 100%.വിജയ ശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാടാണ് 95.04 ശതമാനമാണ് വിജയ ശതമാനമാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 2736 പേര്‍ക്കാണ് എ പ്ലസ് കിട്ടിയത്.

ഗള്‍ഫ് സെന്ററുകളുടെ പരീക്ഷാ ഫലം

ആകെ സെന്ററുകള്‍ – 9
പരീക്ഷ എഴുതിയവര്‍ -597
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ -587
വിജയശതമാനം -98.32

മൂന്ന് ഗള്‍ഫ് സെന്ററുകള്‍ 100 ശതമാനം വിജയം നേടി

ലക്ഷദ്വീപ് സെന്ററുകളുടെ ഫലം

ആകെ സെന്ററുകള്‍ – 9
പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ – 592
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ -561
വിജയശതമാനം -94. 76

നാല് ലക്ഷദ്വീപ് സെന്ററുകള്‍ 100 ശതമാനം വിജയം നേടി.

ടിഎച്ച്എസ്എല്‍സി ഫലം

ആകെ സ്‌കൂളുകള്‍ -48
പരീക്ഷ എഴുതിയത് വിദ്യാര്‍ത്ഥികള്‍ – 3090
ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ – 3063
വിജയശതമാനം – 99.13 ശതമാനം
ഫുള്‍ എ പ്ലസ് കിട്ടിയത് 257 കുട്ടികള്‍ക്ക്

എസ്എസ്എല്‍സി (എച്ച്‌ഐ) ഫലം

ആകെ സ്‌കൂളുകള്‍ – 29
പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ – 261
ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ – 261
വിജയശതമാനം – 100

ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ) ഫലം

ആകെ സ്‌കൂളുകള്‍ – 1
പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ – 17
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ – 17
വിജയശതമാനം 100

എഎച്ച്എസ്എല്‍സി ഫലം

സ്‌കൂളിന്റെ പേര് – കലാമണ്ഡലം ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ – 70
ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ – 54
വിജയശതമാനം – 77.14

പിആര്‍ഡിയുടെ ആപ്പ് വഴിയും കൈറ്റിന്റെ പ്രത്യേക പോര്‍ട്ടല്‍ വഴിയും ഫലം അറിയാം. സഫലം 2020 മൊബൈല്‍ ആപ്പ് വഴിയും ഫലം അറിയുന്നതിനുള്ള എല്ലാ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പരീക്ഷാഫലങ്ങള്‍ ലഭിക്കുന്ന വെബ്‌സൈറ്റുകള്‍

www.prd.kerala.gov.in

http://keralapareekshabhavan.in
https://sslcexam.kerala.gov.in

www.results.kite.kerala.gov.in

http://results.kerala.nic.in

www.sietkerala.gov.in

എസ്എസ്എല്‍സി(എച്ച്‌ഐ) ഫലം- http://sslchiexam.kerala.gov.in

ടിഎച്ച്എസ്എല്‍സി(എച്ച്‌ഐ) ഫലം – http://thslchiexam.kerala.gov.in

ടിഎച്ച്എസ്എല്‍സി ഫലം- http://thslcexam.kerala.gov.in

എഎച്ച്എസ്എല്‍സി റിസള്‍ട്ട് – http://ahslcexam.kerala.gov.in

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.