1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2016

സ്വന്തം ലേഖകന്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം, കോഴിക്കോട് ജേതാക്കള്‍, പാലക്കാട് രണ്ടാമത്. തുടര്‍ച്ചയായ പത്താം തവണയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജേതാക്കളാകുന്നത്. അപ്പീലുകളുടെ തള്ളിക്കയറ്റത്തില്‍, അവസാന നിമിഷംവരെ നിലനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് 919 പോയന്റുമായി കോഴിക്കോട് കിരീടം ഉറപ്പിച്ചത്.

കഴിഞ്ഞവര്‍ഷം സംയുക്ത ജേതാക്കളായ പാലക്കാട് 912 പോയന്റ് നേടി രണ്ടാം സ്ഥാനം നേടി. 908 പോയന്റുമായി കണ്ണൂര്‍ മൂന്നാമതുണ്ട്. കലോത്സവ ചരിത്രത്തില്‍ 17 മത്തെ പ്രാവശ്യമാണ് കോഴിക്കോട് ഒന്നാമതത്തെുന്നത്. തിങ്കളാഴ്ച മത്സരങ്ങള്‍ എല്ലാം അവസാനിച്ചശേഷവും അപ്പീലുകളില്‍ തീരുമാനമാവാത്തതിനാല്‍ വിജയിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവസാന അപ്പീലില്‍ തീര്‍പ്പാകുംവരെയും കോഴിക്കോടോ പാലക്കാടോ എന്ന സംശയത്തിലായിരുന്നു. സമാപനസമ്മേളനം ആരംഭിച്ചശേഷമാണ് കോഴിക്കോടിന്റെ വിജയത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

അറബിക് കലോത്സവത്തില്‍ 95 പോയന്റ് വീതം നേടി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകള്‍ ഒന്നാം സ്ഥാനം നേടി. സംസ്‌കൃതോത്സവത്തിലും 95 പോയന്റ് വീതം നേടി കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകള്‍ ഒന്നാമതത്തെി. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് സമ്മാനദാനം നിര്‍വഹിച്ചു. സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം നിവിന്‍ പോളി മുഖ്യാതിഥിയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.