1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2018

സ്വന്തം ലേഖകന്‍: സുഡാനില്‍ ആഭ്യന്തര യുദ്ധം രൂക്ഷം; പത്ത് ദിവസത്തിനിടെ 125 സ്ത്രീകള്‍ മാനഭംഗത്തിനിരയായി. ആഭ്യന്തരയുദ്ധം നടക്കുന്ന തെക്കന്‍ സുഡാനില്‍ ലൈംഗീക അതിക്രമങ്ങള്‍ പെരുകുന്നു. പത്ത് ദിവസത്തിനിടെ 125 സ്ത്രീകള്‍ മാനഭംഗത്തിനിരയായത്. ആരോഗ്യ സന്നദ്ധസംഘടനയായ ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സാണ് (എംഎസ്എഫ്) കണക്കുകള്‍ പുറത്തുവിട്ടത്.

സെപ്റ്റംബറില്‍ സമാധാന കരാര്‍ നിലവില്‍ വന്നിട്ടും രാജ്യത്ത് ലൈംഗിക പീഡനങ്ങള്‍ക്ക് കുറവ് വന്നിട്ടില്ല. സൈനിക വേഷത്തിലും അല്ലാതെയും എത്തിയാണ് അതിക്രമം. 10 വയസ്സുള്ള പെണ്‍കുട്ടികള്‍ മുതല്‍ ഗര്‍ഭിണികള്‍ വരെ പീഡനത്തിന് ഇരകളാകുന്നതെന്നും എംഎസ്എഫ് പറഞ്ഞു.

ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരകളായ നൂറിലധികം പേരാണ് പത്ത് മാസത്തിനുള്ളില്‍ എംഎസ്എഫിന്റെ ക്ലീനിക്കില്‍ ചികിത്സ തേടിയെത്തിയത്. സെപ്റ്റംബറില്‍ സമാധാന കരാര്‍ ഉണ്ടായെങ്കിലും അക്രമം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.