1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2015

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉടനീളം അവധിക്കാലത്തിന്റെ ദൈര്‍ഖ്യം ഒരേപോലെയാക്കാന്‍ പദ്ധതിയുമായി യൂറോപ്യന്‍ യൂണിയന്‍. ഇതിനായുള്ള ഡ്രാഫ്റ്റ് റെസല്യൂഷന്‍ തയാറായി കഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉളനീളം വേനല്‍ അവധി 12 ആഴ്ച്ചയായി നിജപ്പെടുത്താനാണ് യൂറോപ്യന്‍ യൂണിയന്‍ തയാറെടുക്കുന്നത്.

നിലവില്‍ ഓരോ രാജ്യത്തും ഓരോ രീതിയിലാണ് സമ്മര്‍ ബ്രേക്ക്. ബ്രിട്ടീഷ് സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് ഏറ്റവും കുറച്ച് അവധിയുള്ളത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമുള്ള സ്‌കൂളുകളില്‍ ആറ് ആഴ്ച്ചയും സ്‌കോട്ട്‌ലന്‍ഡില്‍ ഏഴ് ആഴ്ചച്ചയുമാണ് അവധി. അതേസമയം ബല്‍ഗേറിയയില്‍ 16 ആഴ്ച്ചയാണ് അവധി നല്‍കുന്നത്. ഇറ്റലിയിലും പോര്‍ച്യുഗലിലും 12 ആഴ്ച്ച വീതമാണ് അവധി.

യൂറോപ്യന്‍ യൂണിയന് കീഴിലുള്ള 28 അംഗരാജ്യങ്ങളിലും 12 ആഴ്ച്ചയായി അവധി നിജപ്പെടുത്തും. യൂറോപ്യന്‍ യൂണിയന്റെ കീഴിലുള്ള സ്‌കൂളുകളിലെല്ലാം സ്റ്റാന്റേഡൈസ്ഡ് കരിക്കുലം നടപ്പാക്കുന്നതിനുള്ള ആദ്യ പടിയായിട്ട് വേണം 12 ആഴ്ച്ച സമ്മര്‍ ബ്രേക്കിനെ കാണാനെന്നാണ് വിലയിരുത്തലുകള്‍.യൂറോപ്യന്‍ രാജ്യങ്ങളിലെ വിദ്യാഭ്യാസ നിലവാരം താഴേക്ക് പോകുന്നതായു കുട്ടികള്‍ക്ക് കഴവില്ലെന്നുമുള്ള പരാതികള്‍ വ്യാപകമായി ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. ഈ സാഹചര്യത്തിലാണ് കേന്ദ്രീകൃത സിലബസ് സമ്പ്രദായം നടപ്പാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഒരുങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.