1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2017

 

സ്വന്തം ലേഖകന്‍: സിറിയയില്‍ നടമാടുന്നത് കൊടും ദാരിദ്രവും രോഗങ്ങളും, ഒരു ബില്യണ്‍ ജനങ്ങള്‍ കഴിയുന്നത് നരകത്തിലെന്ന് ഐക്യരാഷ്ട്രസഭ. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ആഭ്യന്തര യുദ്ധം സിറിയയില്‍ ദാരിദ്രവും ആരോഗ്യ പ്രശ്‌നങ്ങളുമാണെന്ന് സിറിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുഎന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നു. ഒരു ബില്യണ്‍ ജനങ്ങളാണ് ദുരിതത്താല്‍ സിറിയയില്‍ നരകിക്കുന്നത്.

സിറിയന്‍ സര്‍ക്കാരിന്റെയും വിമത പോരാളികളുടെയും തീവ്രവാദ സംഘങ്ങളുടെയും ഉപരോധത്തെ തുടര്‍ന്നു ഒറ്റപ്പെട്ട നഗരങ്ങളും സിറിയയിലുണ്ടെന്ന് മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നു. പോഷകാഹാരം ലഭിക്കാത്തതിനെ തുടര്‍ന്നു ശിശുക്കള്‍ രോഗങ്ങളെ നേരിടുന്നതായും യുഎന്‍ മനുഷ്യാവകാശ സംഘടനാ അധ്യക്ഷനായ അലി അല്‍ സത്താരി പറഞ്ഞു.

സിറിയയിലെ നാല് നഗരങ്ങളിലെ ജനങ്ങള്‍ ഒറ്റപ്പെട്ടു കഴിയുന്നതായും സത്താരി കൂട്ടിച്ചേര്‍ത്തു. ഈ നഗരങ്ങളിലെ ദുരിതങ്ങള്‍ യുഎന്നിന്റെ മുമ്പില്‍ അവതരിപ്പിച്ചു. ദുരതത്തിലായ ജനങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്നും അല്ലാത്ത പക്ഷം ജനങ്ങള്‍ മരണത്തിലേക്കു നീങ്ങുമെന്നും സത്താരി വ്യക്തമാക്കി. സാബാദാനി, മാദയാ, ഫുവാ, കെഫ്രയ നഗരങ്ങളിലാണ് ദുരിതങ്ങള്‍. സര്‍ക്കാര്‍ സേനയും ഹെബ്ദുല്ലാ സൈന്യവും ഈ നഗരങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

യുദ്ധത്തിനു മുമ്പ് ഈ നഗരങ്ങള്‍ വിമതരുടെയും തീവ്രവാദികളുടെയും നിയന്ത്രണത്തിലായിരുന്നു. യുദ്ധത്തിനു ശേഷം സര്‍ക്കാരുമായി വിവിധ ഗ്രൂപ്പുകള്‍ ഒത്തു തീര്‍പ്പിലെത്തിയതോടെ നഗരങ്ങള്‍ക്ക് അപ്രഖ്യാപിത ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു എന്നു യുഎന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നഗരങ്ങളിലെ ജനങ്ങള്‍ ഗ്രൂപ്പുകളെ അകറ്റിനിര്‍ത്തിയതാണ് ഉപരോധത്തിനു കാരണമായത്.

നാല് നഗരങ്ങളിലായി 60,000 ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. ദിവസേന ഇവിടെ അക്രമങ്ങള്‍ അരങ്ങേറുകയാണ്. ദാരിദ്ര്യം, സാമ്പത്തിക ഞെരുക്കം, മതിയായ ഭക്ഷണം ലഭിക്കാതിരിക്കല്‍, ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് ഈ നഗരങ്ങള്‍ അഭിമുഖീകരിക്കുന്നത്. സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു ജീവനു വേണ്ടി കേഴുന്ന നഗരങ്ങളിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കണമെന്നു യുഎന്‍ സിറിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഈ പ്രദേശങ്ങള്‍ മുമ്പ് അല്‍ഖ്വയ്ദയുടെ നിയന്ത്രണത്തിലായിരുന്നു. റെഡ്‌ക്രോസ്, സിറിയന്‍ അറബ് റെഡ് ക്രസന്റ് തുടങ്ങിയ സംഘടനകളാണ് ഇവിടുത്തെ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നത്. ഇതില്‍ ഡമസ്‌കസ് പ്രവിശ്യയില്‍പെട്ട സബദാനി, മദായ എന്നീ നഗരങ്ങള്‍ സര്‍ക്കാര്‍ സൈന്യത്തിന്റെയും ഫൂഅയും കിഫ്‌റയയും വിമതരുടെയും നിയന്ത്രണത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.