1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2016

സ്വന്തം ലേഖകന്‍: സിറിയയില്‍ പ്രസിഡന്റ് അസദിനെ തൊട്ടുകളിക്കരുത്, അമേരിക്കക്ക് റഷ്യയുടെ താക്കീത്. സിറിയന്‍ പ്രസിഡന്റ് അസാദിന്റെ സൈന്യത്തിനു നേര്‍ക്ക് ആക്രമണം നടത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെയാണ് റഷ്യയുടെ മുന്നറിയിപ്പ്. അസാദിനെ അട്ടിമറിച്ചാല്‍ അത് ഭീകരതക്കെതിരേയുള്ള പോരാട്ടത്തിനു ദോഷം ചെയ്യുമെന്നും മേഖലയില്‍ സംഘര്‍ഷം വളര്‍ത്തുമെന്നും റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് പെസ്‌കോവ് പറഞ്ഞു.

അസാദിനെതിരേ സൈനിക നടപടി ആവശ്യമാണെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിലെ 51 നയതന്ത്രജ്ഞര്‍ സംയുക്ത പ്രസ്താവനയില്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ജനതയെ ബോംബിട്ടു നശിപ്പിക്കുന്ന അസാദിന്റെ നയമാണു സിറിയയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് നയതന്ത്രജ്ഞരുടെ പ്രസ്താവനയില്‍ ആരോപിച്ചിരുന്നു.

പുതിയ ഭരണഘടന തയാറാക്കി തെരഞ്ഞെടുപ്പു നടത്തുക മാത്രമാണു പ്രതിസന്ധിക്കു പരിഹാരമെന്നു റഷ്യന്‍ പ്രസിഡന്റ് പുടിന്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ഇക്കണോമിക് ഫോറം യോഗത്തില്‍ വ്യക്തമാക്കി. അസാദുമായി ചര്‍ച്ചയ്ക്ക് സിറിയന്‍ പ്രതിപക്ഷത്തിന്റെ മേല്‍ യുഎസ് സമ്മര്‍ദം ചെലുത്തണമെന്നാണ് റഷ്യന്‍ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.