1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2018

സ്വന്തം ലേഖകന്‍: തീവ്രവാദികള്‍ക്ക് സഹായം; അഞ്ച് കണ്ണൂര്‍ സ്വദേശികള്‍ സൗദിയില്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്. തീവ്രവാദ സംഘത്തില്‍പ്പെട്ടവര്‍ക്ക് മൊബൈല്‍ സിം കാര്‍ഡും പണവും നല്‍കിയതിനാണ് കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേര്‍ സൗദി അറേബ്യയില്‍ കസ്റ്റഡിയിലായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യെമെന്‍ അതിര്‍ത്തിയില്‍വെച്ച് സിം കാര്‍ഡ് നല്‍കുന്നതിനിടെയാണ് മൂന്നുപേര്‍ സൗദി സി.ഐ.ഡി.യുടെ പിടിയിലായതെന്നാണ് വിവരം.

ഇവരുടെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയ സംഘം മറ്റ് രണ്ടുപേരെകൂടി കസ്റ്റഡിയിലെടുത്തു. ഫ്‌ലാറ്റില്‍നിന്ന് കസ്റ്റഡിയിലെടുത്ത രണ്ടുപേരും സ്ത്രീകളാണ്. ഇവര്‍ക്ക് തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കസ്റ്റഡിയെക്കുറിച്ച് ഔദ്യോഗികമായി ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സൗദി അറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് സൂചന.

വ്യാജ തിരിച്ചറിയല്‍രേഖ ഉപയോഗിച്ച് സിം എടുത്താണ് തീവ്രവാദികള്‍ക്ക് കൈമാറിയതെന്നാണ് കണ്ടെത്തല്‍. കസ്റ്റഡിയിലുള്ളവരെല്ലാം ഒരു കുടുംബത്തിലുള്ളവരാണ്. 25 വര്‍ഷമായി സൗദിയില്‍ താമസിക്കുന്നവരാണ് എല്ലാവരും. സമാനമായ സംഭവത്തില്‍ നേരത്തേയും ഇക്കൂട്ടത്തിലുള്ളവരെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് വാര്‍ത്ത സൗദി അധികൃതര്‍ സ്ഥിരീകരിക്കാത്തതിനാല്‍ കസ്റ്റഡിയിലുള്ളവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.