1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2020

സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം വർധിപ്പിക്കുന്നതിനും സർക്കാർ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളായ ജീവനക്കാരുടെ എണ്ണം കൂട്ടുന്നതിനും തൊഴിൽ സഹായ പദ്ധതിയുമായി സൌദി മാനവ വിഭവ വികസന നിധി (വിധി). ഇതിനായി ചട്ടങ്ങളിൽ നാല് പ്രധാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. പരിഷ്കരണങ്ങളിൽ ഏറ്റവും പ്രധാനം സ്വദേശി ജീവനക്കാരുടെ കുറഞ്ഞ വേതനം 4000 ത്തിൽ നിന്ന് 3200 ആയി കുറയ്ക്കുക എന്നതാണ്. 2019 ജൂലൈ 1 ന് ശേഷം ഹദഫ് പിന്തുണാപദ്ധതികളുടെ ഭാഗമായി നിയമിച്ച തൊഴിലാളികൾക്ക്, അവർ പോർട്ടലിൽ റജിസ്‌ട്രേഷൻ പൂർത്തിയാക്കിയത് മുതലാണ് ഭേദഗതികൾ ബാധകമാകുക.

തിരഞ്ഞെടുക്കപ്പെട്ട തൊഴിലിനും ബിസിനസ് മേഖലക്കും 10 ശതമാനം പിന്തുണ വർധിപ്പിച്ചതാണ് മറ്റൊരു മാറ്റം. സ്വകാര്യ സ്ഥാപനങ്ങളിൽ  15000 ൽ കവിയാത്ത പ്രതിമാസവേതനമുള്ള ജീവനക്കാരുടെ രണ്ട് വർഷത്തെ ശമ്പളത്തിലേക്ക് 30 ശതമാനം മുതൽ 50 ശതമാനം വരെ സാമ്പത്തിക പിന്തുണ നൽകുക, സ്ത്രീകളെയും ഭിന്നശേഷിക്കാരെയും നിയമിക്കുന്നതിന് 10 ശതമാനം കൂടുതൽ പിന്തുണ നൽകുക, റിയാദ്, ജിദ്ദ, ദമാം. അൽ ഖോബാർ ഒഴികെയുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ നൽകുന്ന ചെറുകിട, ഇടത്തരം സംരഭങ്ങൾക്ക് പ്രതിമാസ വേതനത്തിന്റെ 50 ശതമാനമോ അല്ലെങ്കിൽ 3000 റിയാലോ ഏതാണ് കുറവെങ്കിലും അത് നൽകുക എന്നിവയാണ് മറ്റു പരിഷ്‌കാരങ്ങൾ. 

തൊഴിൽ സഹായ പദ്ധതിയിലൂടെയും സഹായങ്ങളിലൂടെയും  തൊഴിൽ വിപണിയിൽ സ്വദേശികളുടെ  പങ്കാളിത്തം വർധിപ്പിക്കുന്നത്തിനും സൌദി യുവാക്കൾക്കും യുവതികൾക്കും പരമാവധി പ്രയോജനം ഉറപ്പാക്കുന്നതിനുമാണ് ഹദഫ് പദ്ധതികളെന്ന് അധികൃതർ വ്യക്തമാക്കി. സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളെ ശാക്തീകരിക്കുക, അവയുടെ സ്ഥിരത ഉറപ്പുവരുത്തുക, പ്രകടനം വികസിപ്പിക്കുക, കൊറോണ വൈറസ് മൂലം ഉണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുക എന്നിവയും പരിപാടി ലക്ഷ്യമിടുന്നു. തൊഴിൽ വിപണിയിലെ നിരവധി മേഖലകളുമായി ഹദഫ് നടത്തിയ പരിശീലനങ്ങളിൽ നിന്നും  രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ വാണിജ്യ, വ്യവസായ മേഖലകളുടെയും നിരവധി ചേംബറുകളുടെ നിർദേശങ്ങൾ പരിഗണിച്ചും ആണ് പുതിയ പരിഷ്കാരങ്ങൾ വരുത്തിയത്. ഇത് സംബന്ധിച്ച് ബിസിനസ് ഉടമകൾ  ഗുണഭോക്താക്കൾ എന്നിവരുടെ നിർദേശങ്ങളും കണക്കിലെടുത്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.