1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2016

സ്വന്തം ലേഖകന്‍: 2017 ല്‍ ബ്രിട്ടന് ലഭിക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനം വേണ്ടെന്ന് പ്രധാനമന്ത്രി തെരേസ മെയ്. യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുപോകണമെന്ന ജനവിധിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബ്രിട്ടന്റെ തീരുമാനം യൂറോപ്യന്‍ യൂനിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്കിനെ ഫോണില്‍ അറിയിച്ചു.

പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം തെരേസ മേയ് ആദ്യമായാണ് യൂറോപ്യന്‍ യൂനിയന്‍ കൗണ്‍സില്‍ പ്രസിഡന്റുമായി സംഭാഷണം നടത്തുന്നത്. യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോകുന്നതിനുള്ള ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കുമാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നെതെന്ന് തെരേസ മെയ് പറഞ്ഞു. കൗണ്‍സില്‍ പ്രസിഡന്റ് പദം ഇനി വേണ്ടെന്ന് പെട്ടെന്ന് തീരുമാനമെടുത്ത ബ്രിട്ടന്റെ നിലപാടിനെ ഡൊണാള്‍ഡ് ടസ്‌ക് സ്വാഗതം ചെയ്തു.

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വിദേശയാത്രക്കായി ബുധനാഴ്ച രാത്രി തെരേസ ജര്‍മനിയിലേക്ക് തിരിച്ചു. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലുമായുള്ള കൂടിക്കാഴ്ചയില്‍ ബ്രെക്‌സിറ്റിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം തെരേസ മുന്നോട്ടുവെക്കുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.