1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2017

സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ വിമാന കമ്പനികളുടെ അമിത ടിക്കറ്റ് നിരക്ക്, കേന്ദ്ര വ്യോമയാന മന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്. ഗള്‍ഫ് സെക്ടറില്‍ വിമാന നിരക്ക് അമിതമായി ഈടാക്കുന്നത് തടയണമെന്നും, ഉയര്‍ന്ന നിരക്കിന് പരിധി ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

ഗള്‍ഫിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഏര്‍പ്പെടുത്തുകയും സ്വകാര്യ വിമാന കമ്ബനികളോട് കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണം കാരണം തൊഴില്‍ ലഭ്യതക്കുറവ് നേരിടുന്ന സാഹചര്യത്തില്‍ മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കിലെ വര്‍ദ്ധന സഹിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു.

ഗള്‍ഫ് മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ദ്ധന തടഞ്ഞില്ലെങ്കില്‍, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള നിരക്കും വര്‍ദ്ധിപ്പിക്കാനിടയുണ്ടെന്നും മുഖ്യമന്ത്രി ആശങ്ക പ്രകടപ്പിച്ചു.സ്‌കൂള്‍ അവധിക്കാലത്തെ തിരക്ക് മുതലെടുക്കാനാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയത്. അവധിക്കാലത്ത് ഗള്‍ഫിലേക്കും തിരിച്ചും വന്നുപോകുന്ന പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഇരുട്ടടിയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.