1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2015

സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ വിവാദത്തില്‍ മുങ്ങി, എഴുത്തുകാരന്‍ ഗിരീഷ് കര്‍ണാദിന് വധ ഭീഷണി. ജ്ഞാനപീഠ ജേതാവും എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്ര സംവിധായകനും ഒക്കെയായ ഗിരീഷ് കര്‍ണാടിന് ട്വിറ്ററിലൂടെയാണ് വധഭീഷണി. കല്‍ബുര്‍ഗിയുടെ ഗതിയായിരിയ്ക്കും കര്‍ണാടിനെന്‍ ഭീഷണിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ ഗിരീഷ് കര്‍ണാട് നടത്തിയ ഒരു പാരമര്‍ശമാണ് ഭീഷണിക്ക് കാരണമായത്. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കണം എന്നായിരുന്നു കര്‍ണാട് ആവശ്യപ്പെട്ടത്.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ടിപ്പു ജയന്തി ചടങ്ങില്‍ വച്ചായിരുന്നു കര്‍ണാടിന്റെ ആവശ്യം.

ഗിരീഷ് കര്‍ണാട് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും സര്‍ക്കാരിന് അത്തരം പദ്ധതികളൊന്നും ഇല്ലെന്നും സിദ്ധരാമയ്യ പിന്നീട് പ്രതികരിച്ചു. ഗിരീഷ് കര്‍ണാട് പറഞ്ഞത് തെറ്റായിപ്പോയിയെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പറഞ്ഞ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായി കര്‍ണാട് കര്‍ണാട് പിന്നീട് ട്വിറ്ററില്‍ പ്രതികരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇന്‍ടോളറന്റ് ചന്ദ്ര എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഗിരീഷ് കര്‍ണാടിന് നേര്‍ക്കുള്ള വധഭീഷണി പ്രത്യക്ഷപ്പെട്ടത്. ഇതിനിടെ ഗിരീഷ് കര്‍ണാടിനെതിരെ ഒരു പരാതിയും പോലീസിന് ലഭിച്ചിട്ടുണ്ട്. ഹിന്ദുക്കളേയും വൊക്കലിംഗ സമുദായത്തേയും കര്‍ണാട് അപമാനിയ്ക്കുന്നു എന്നാണ് ആരോപണം. സാമുദായിക സൗഹാര്‍ദ്ദം നശിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതായും പരാതിയില്‍ ആരോപണമുണ്ട്.

നേരത്തെ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷം സംസ്ഥാനത്ത് വലിയ സംഘര്‍ഷത്തിന് കാരണമായിരുന്നു. ബിജെപിയും ഹിന്ദു സംഘടനകളും ആഘോഷം നടത്തുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും സംഘര്‍ഷത്തില്‍ ഒരു വിഎച്ച്പി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.