1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2016

സ്വന്തം ലേഖകന്‍: ട്രായുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ്, ഫ്രീ ബേസിക്‌സിനായി ശ്രമം തുടരും. ഇന്റര്‍നെറ്റ് സമത്വത്തെ പിന്തുണച്ചുള്ള ട്രായ് തീരുമാനം ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കുള്ള അംഗീകാരം റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിരാശ പ്രകടിപ്പിച്ചത്.

ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം നിരാശാജനകമാണ്. എങ്കിലും ഫ്രീ ബേസിക്‌സിനായുള്ള പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ഇന്റനെറ്റ് സമത്വം സംരക്ഷിക്കുന്ന നിലപാട് ട്രായ് പ്രഖ്യാപിച്ചത്.

ഇതോടെ വിവിധ സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്ക് ഈടാക്കാനുള്ള സേവന ദാതാക്കളുടെ പദ്ധതി പൊളിഞ്ഞു. എല്ലാ ഗ്രാമങ്ങളിലേക്കും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനെന്ന പേരില്‍ റിലയന്‍സുമായി സഹകരിച്ച് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ച ഫ്രീ ബേസിക്‌സ് ഇന്റര്‍നെറ്റ് സമത്വം കവരുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫ്രീ ബേസിക്‌സിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു.

എന്നാല്‍ എല്ലാവരിലേക്കും ഇന്റര്‍നെറ്റ് സേവനം എത്തിക്കാനുള്ള ഉദ്യമമാണ് ഫ്രീ ബേസിക്‌സ് എന്നാണ് ഫെയ്‌സ്ബുക്കിന്റെ വാദം. ഇന്റര്‍നെറ്റ്.ഓര്‍ഗ് വഴി ഫ്രീ ബേസിക്‌സിനായി ശ്രമം തുടരുമെന്നാണ് സുക്കര്‍ബര്‍ഗിന്റെ പ്രസ്താവന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.