1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2017

സ്വന്തം ലേഖകന്‍: അഭയാര്‍ത്ഥി വിഷയത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന് തെറ്റുപറ്റിയതായി ട്രംപ്, ജര്‍മനിയെ കാത്തിരിക്കുന്നത് മഹാദുരന്തമെന്ന് വിമര്‍ശനം. പത്തു ലക്ഷത്തിലേറെ വരുന്ന അയഭാര്‍ത്ഥികളെ രാജ്യത്ത് പ്രവേശിപ്പിച്ചതുവഴി ‘മഹാ ദുരന്ത’മാണ് മെര്‍ക്കല്‍ വരുത്തിവച്ചതെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു. അഭയാര്‍ത്ഥികളുടെ കുടിയേറ്റത്തെ തുടക്കം മുതല്‍ ശക്തമായി എതിര്‍ക്കുന്ന നേതാവാണ് ട്രംപ്.

മെര്‍ക്കല്‍ വളരെ സുപ്രധാന നേതാവായിരുന്നു. അതുകൊണ്ടാണ് ജര്‍മ്മനി യൂറോപ്യന്‍ യൂണിയന്റെ പ്രധാന ഘടകമായി മാറിയത്. ബ്രിട്ടീഷ്, ജര്‍മ്മന്‍ മാധ്യമങ്ങളുമായി തന്റെ വിദേശനയത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. അതിര്‍ത്തികള്‍ ശക്തമാക്കുകയും മെച്ചപ്പെട്ട വ്യാപാര കരാറുകള്‍ സൃഷ്ടിക്കുന്നതിനുമാണ് താന്‍ മുന്‍ഗണന നല്‍കുകയെന്നു പറഞ്ഞ ട്രംപ് ഫ്രീ ട്രേഡിനേക്കാള്‍ സ്മാര്‍ട് ട്രേഡിനായിരിന്നും താന്‍ ഊന്നല്‍ നല്‍കുകയെന്നും വ്യക്തമാക്കി.

അതേസമയം സ്വന്തം നാട്ടില്‍ ട്രംപിനെതിരേ പ്രതിഷേധത്തിനും ബഹിഷ്‌ക്കരണത്തിനും കളമൊരുങ്ങുകയാണ്. ജനുവരി 20 ന് ട്രംപ് അമേരിക്കയുടെ 45 മത്തെ പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ ട്രംപിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള വലിയ യുദ്ധക്കളമായി തലസ്ഥാനം മാറുമെന്നാണ് സൂചന. പ്രതിപക്ഷത്തെ ചില പാര്‍ട്ടികള്‍ അന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ചില നേതാക്കളും അറിയിച്ചു.

തെരഞ്ഞെടുപ്പ് കൊള്ളയടിക്കപ്പെട്ടെന്ന് ആരോപിച്ച് സ്ത്രീകളും ന്യൂനപക്ഷങ്ങളും പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ട്രംപ് അനുകൂലികളായ മറ്റൊരു വിഭാഗം ബൈക്കേഴ്‌സ് ഫോര്‍ ട്രംപ് എന്ന ബാനറിന് കീഴില്‍ സൈക്കിള്‍ റാലി നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.