1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2019

സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെതിരെ വന്ന ലൈംഗികാരോപണത്തില്‍, ട്രംപ് നല്‍കിയ മറുപടിയും വിവാദമാകുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ‘എല്‍’ മാസികയുടെ ലേഖിക ജീന്‍ കരോള്‍ തനിക്കു താല്‍പര്യം തോന്നുന്ന ടൈപ്പല്ലെന്നു ട്രംപ് പ്രതികരിച്ചു. അതു കൊണ്ടു തന്നെ ഈ പീഡനം ഒരിക്കലും നടക്കില്ല. ജീന്‍ കരോള്‍ പച്ചക്കള്ളം പറയുകയാണെന്നും ട്രംപ് പ്രതികരിച്ചു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ മറുപടി.

20 വര്‍ഷം മുന്‍പു നടന്ന സംഭവത്തെക്കുറിച്ചാണ് ജീന്‍ കരോള്‍, ന്യൂയോര്‍ക്ക് മാസിക പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ തുറന്നെഴുതിയത്. തന്നെ ഒരു തുണിക്കടയില്‍ വെച്ച് ട്രംപ് കയറിപ്പിടിച്ചു എന്നാണ് ജീന്‍ ആരോപിച്ചത്. ഇത്തരത്തില്‍ ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തുന്ന 16ാമത്തെ സ്ത്രീയാണ് ജീന്‍ കരോള്‍. ‘വൈ ഡു വി നീഡ് മെന്‍ ഫോര്‍’ എന്ന പുസ്തകത്തിലാണ് കരോളിന്റെ ആരോപണം. അതേസമയം, താന്‍ അയാളുടെ ടൈപ്പല്ലെന്ന പരാമര്‍ശം തന്നെ സന്തോഷിപ്പിക്കുന്നതാണെന്ന് ജീന്‍ പ്രതികരിച്ചു.

ഏറ്റവും പുതിയ പുസ്തകത്തിലാണ് ജീന്‍ കരോള്‍ ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. സംഭവം നടക്കുമ്പോള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്നു ട്രംപ്. എഴുത്തുകാരിയും ടെലിവിഷന്‍ അവതാരകയുമായിരുന്ന താന്‍ ഭയംമൂലം സംഭവം പൊലീസില്‍ അറിയിക്കുകയോ, പുറത്തുപറയുകയോ ചെയ്തിരുന്നില്ലെന്നും ജീന്‍ കരോള്‍ ആരോപിച്ചു. 52 വയസുണ്ടായിരുന്ന ട്രംപ് ഡ്രസിങ് റൂമില്‍ വച്ച് ലൈംഗികമായി അധിക്ഷേപിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്തിയെന്നുമായിരുന്നു കരോളിന്റെ പരാതി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല