1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2017

സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം ഗംഭീരമാക്കി ട്രംപ്. ഹിന്ദു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ഇവാന്‍ക ട്രംപ്. വൈറ്റ്ഹൗസിലെ ദീപാവലി ആഘോഷം ഓവല്‍ ഓഫീസില്‍ ദീപം തെളിയിച്ച് പ്രസിഡന്റ് ട്രംപ് ഉദ്ഘാടനം ചെയ്തു. ട്രംപിന്റെ പുത്രി ഇവാങ്ക, ഭരണകൂടത്തിലെ അംഗങ്ങളും ഇന്ത്യന്‍ വംശജരുമായ നിക്കിഹേലി, സീമാ വര്‍മ , രാജ് ഷാ, അജിത് പൈ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദം ഏറെ വിലമതിക്കുന്നുവെന്നു ട്രംപ് പറഞ്ഞു. ആഘോഷം സംഘടിപ്പിച്ചതിനെക്കുറിച്ച് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു. അമേരിക്കയ്ക്ക് ഇന്ത്യന്‍അമേരിക്കന്‍ സുഹൃത്തുക്കള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കല, ശാസ്ത്രം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും അമേരിക്കന്‍ സൈന്യത്തിലും അമേരിക്കയിലെ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവന അദ്ദേഹം എടുത്തുപറഞ്ഞു.

ദീപാവലിയുടെ ഭാഗമായി ന്യൂ ജേഴ്‌സിയില്‍ അമേരിക്കയിലെ ഇന്ത്യന്‍അമേരിക്കന്‍ സമൂഹത്തെ ട്രംപ് അഭിസംബോധന ചെയ്യുകയും വിളക്ക് തെളിയിക്കുകയും ചെയ്തു. പ്രസിഡന്റിന്റെ ഉപദേശകരിലൊരാള്‍ കൂടിയായ ഇവാങ്ക, ദീപാവലിയുടെ ഭാഗമായി വെര്‍ജീനിയയിലെയും ഫ്‌ളോറിഡയിലെയും ഹിന്ദു ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായിരുന്ന കാലം മുതലാണ് വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചത്. അക്കാലത്ത് വൈറ്റ് ഹൗസിന്റെ ഭാഗമായ ഇന്ത്യ ട്രീറ്റി റൂം എന്നറിയപ്പെടുന്ന ഹാളില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ നടത്താറുണ്ടായിരുന്നത്. എന്നാല്‍ പ്രസിഡന്റ് ബുഷ് നേരിട്ട് പരിപാടിയില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഒബാമയുടെ കാലം മുതല്‍ പ്രസിഡന്റും ആഘോഷത്തില്‍ പങ്കെടുക്കുന്ന പതിവ് ആരംഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.