1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2017

സ്വന്തം ലേഖകന്‍: ട്രംപ് പ്രതിദിനം ടെലിവിഷനു മുന്നില്‍ ചെലവഴിക്കുന്നത് എട്ടു മണിക്കൂര്‍ വരെ, യുഎസ് പ്രസിഡന്റിന്റെ ടിവി ഭ്രമം അതിരുകടക്കുന്നതായി ആരോപണം. ട്രംപ് ദിനം പ്രതി നാലുമണിക്കൂറിനും എട്ടുമണിക്കൂറിനും ഇടയ്ക്കു സമയം ടിവിക്കു മുന്നില്‍ ചെലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട്. ട്രംപിന്റ ഉപദേഷ്ടാക്കളും വിശ്വസ്തരും ഉള്‍പ്പെടെ അറുപതോളം പേരെ ഇന്റര്‍വ്യൂ ചെയ്തശേഷം ന്യൂയോര്‍ക്ക് ടൈംസ് അറിയിച്ചതാണ് ഇക്കാര്യം.

മാസ്റ്റര്‍ ബഡ് റൂമിലെ ടിവി രാവിലെ 5.30ന് ഓണ്‍ ചെയ്ത് സിഎന്‍എന്‍ ചാനല്‍ കണ്ടുകൊണ്ടാണ് വൈറ്റ്ഹൗസില്‍ ട്രംപിന്റെ ദിവസം തുടങ്ങുന്നത്.
വ്യാജവാര്‍ത്ത നല്‍കുന്നുവെന്ന് ആരോപിച്ച് സിഎന്‍എന്നിനെ രൂക്ഷമായി വിമര്‍ശിക്കുന്നയാളാണു ട്രംപ് എന്നതു മറ്റൊരു കാര്യം. ഫോക്‌സ്ചാനലിലെ ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സാണു ട്രംപിന് ഇഷ്ടപ്പെട്ട മറ്റൊരു പ്രോഗ്രാം. ഫോക്‌സ് ന്യൂസും സ്ഥിരമായി കാണും.

ടിവിയുടെ റിമോട് കണ്‍ട്രോളില്‍ തൊടാന്‍ പോലും വൈറ്റ് ഹൗസില്‍ ആര്‍ക്കും അനുമതിയില്ല. ട്രംപിനും സാങ്കേതിക വിദഗ്ധര്‍ക്കും മാത്രമായി റിമോട്ടിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ചില മീറ്റിംഗുകള്‍ നടക്കുന്‌പോള്‍ പോലും ട്രംപ് ടിവി മ്യൂട്ടാക്കി വച്ചു അതില്‍ നോക്കിയിരിക്കും.

കാണാന്‍ സമയം കിട്ടാത്ത പ്രോഗ്രാമുകളും വാര്‍ത്താചാനല്‍ പരിപാടികളും റിക്കോര്‍ഡു ചെയ്തു പിന്നീടു കാണുന്ന പതിവുമുണ്ട്. തന്നെപ്പറ്റി മറ്റുള്ളവര്‍ പറയുന്നതു മനസിലാക്കുകയാണു ട്രംപിന്റെ ലക്ഷ്യം. ടിവിയിലൂടെ വാര്‍ത്തകള്‍ എല്ലാം കിട്ടുന്നുണ്ടെങ്കിലും ചില വിശ്വസ്തര്‍ തരുന്ന വിവരങ്ങളെ ആശ്രയിച്ചുമാത്രമാണു ട്രംപ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.