1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2016

സ്വന്തം ലേഖകന്‍: പ്രസിഡന്റ് എര്‍ദോഗാന്റെ പ്രതികാര തീയില്‍ കരിഞ്ഞ് തുര്‍ക്കി അട്ടിമറിക്കാര്‍, അര ലക്ഷത്തിലധികം പേര്‍ക്കെതിരെ നടപടി. തുര്‍ക്കിയിലെ പരാജയപ്പെട്ട സൈനിക അട്ടിമറിയെത്തുടര്‍ന്നു പ്രസിഡന്റ് എര്‍ദോഗന്‍ ആരംഭിച്ച ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി ഇതിനകം അരലക്ഷത്തിലധികം പേര്‍ക്ക് എതിരേ നടപടിയെടുത്തു. ഇന്നലെ അങ്കാറയില്‍ എര്‍ദോഗന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഭാവി നടപടികള്‍ ചര്‍ച്ച ചെയ്തു. 99 ജനറല്‍മാര്‍ക്കും അഡ്മിറല്‍മാര്‍ക്കും കുറ്റപത്രം നല്‍കാന്‍ തീരുമാനിച്ചു.

21000 അധ്യാപകരോടും 15000 വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരോടും രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. 1577 യൂണിവേഴ്‌സിറ്റി ഡീന്‍മാരെയും പുറത്താക്കി. അട്ടിമറി നീക്കത്തിന്റെ സൂത്രധാരനായ യുഎസില്‍ താമസിക്കുന്ന ഇമാം ഗുലെനുമായി ബന്ധം പുലര്‍ത്തുന്നവരെന്നു സംശയിക്കുന്നവരെ മുഴുവന്‍ സിവില്‍, പോലീസ്, സൈനിക വിഭാഗങ്ങളില്‍നിന്നു പുറത്താക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്.

തുര്‍ക്കി ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട 8777പേരെയും ഇന്റലിജന്‍സ് വിഭാഗത്തിലെ നൂറുപേരെയും സസ്‌പെന്‍ഡു ചെയ്തതായി അനഡോലു വാര്‍ത്താഏജന്‍സി അറിയിച്ചു. ജഡ്ജിമാരും പ്രോസിക്യൂട്ടര്‍മാരും ഉള്‍പ്പെടെ 2745 പേരെയും തടങ്കലിലാക്കിയിട്ടുണ്ട്. 24 റേഡിയോ, ടിവി സ്റ്റേഷനുകളുടെ ലൈസന്‍സ് റദ്ദാക്കി.

ഇതിനിടെ വിക്കിലീക്‌സിനു തുര്‍ക്കി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. എര്‍ദോഗന്റെയും അദ്ദേഹത്തിന്റെ എകെ പാര്‍ട്ടിയുടെയും ഇമെയില്‍ സന്ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതിനെത്തുടര്‍ന്നാണു നടപടി. മൂന്നു ലക്ഷത്തോളം ഇമെയില്‍ സന്ദേശങ്ങളാണു വിക്കിലീക്‌സ് പുറത്തുവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.