TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2018

സ്വന്തം ലേഖകന്‍: യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റ് ഏകീകരിക്കാന്‍ നീക്കം; എല്ലാ എമിറേറ്റുകളിലും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ പൊതു മാനദണ്ഡങ്ങള്‍ നടപ്പാക്കിയേക്കും. നിലവില്‍ രാജ്യത്ത് ഏഴു എമിറേറ്റുകളിലും ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ വ്യത്യസ്ത മാനദണ്ഡങ്ങളും പരീക്ഷയുമാണ്.

ഈ രീതി മാറ്റി ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഒരു ഏകീകൃതസംവിധാനം നിര്‍മിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഖാന്റൂട്ടില്‍ നടക്കുന്ന സെര്‍ക്കോ മിഡില്‍ ഈസ്റ്റിന്റെ വാര്‍ഷിക റോഡ് സുരക്ഷാ സമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു.

ഇതിനായി ആഭ്യന്തര മന്ത്രാലയം ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഡ്രൈവര്‍ ട്രെയിനിങ്ങ് ആന്‍ഡ് ക്വാളിഫിക്കേഷന്‍വിഭാഗം ആക്ടിങ് ഡയറക്ടര്‍ ഹിന്ദ് അല്‍ മുഹൈരി പറഞ്ഞു. വിവിധ എമിറേറ്റുകളുടെ ചട്ടങ്ങളില്‍ നിന്ന് മികച്ചവ കണ്ടെത്തി ഡ്രൈവിങ് പരീക്ഷ ഏകീകരിക്കുകയാണ് ലക്ഷ്യം.

ഓരോ എമിറേറ്റിലും ഡ്രൈവിങ് പഠിപ്പിക്കുമ്പോള്‍ തിയറി ക്ലാസുകള്‍ തൊട്ടു തുടങ്ങുന്ന വ്യത്യാസം, ക്ലാസുകളുടെ എണ്ണത്തിന്റെ കാര്യത്തിലും പഠനരീതിയിലുമെല്ലാം പ്രകടമാണ്. മാത്രമല്ല രാജ്യത്തെത്തുന്ന പ്രവാസികള്‍ മിക്കവരും അവരവരുടെ രാജ്യത്ത് ഡ്രൈവിങ് പഠനം പൂര്‍ത്തിയാക്കി ലൈസന്‍സ് നേടിയവരുമാണ്.

യു.എ.ഇ.യിലെ റോഡുകളും, വാഹനങ്ങളും, ഡ്രൈവിങ്‌രീതിയും വ്യത്യസ്തമായതിനാല്‍ പ്രവാസികള്‍ക്ക് തീകച്ചും വിഭിന്നമായ ഡ്രൈവിങ് അനുഭവമാണ് ഇവിടെ ലഭിക്കുക. അതുകൊണ്ട്തന്നെ മികച്ച പരിശീലനം വളരെ അത്യാവശ്യമാണ്. ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടെസ്റ്റ് ഇല്ലാതെ തന്നെ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്ന രീതിയും നിര്‍ത്തലാക്കുമെന്ന് ഹിന്ദ് അല്‍ മുഹൈരി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ലോക കേരളസഭ പശ്ചിമേഷ്യന്‍ സമ്മേളനത്തിന് തിരിതെളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രവാസി ക്ഷേമ, പുരനരധിവാസ പദ്ധതികള്‍ മുഖ്യ അജണ്ട; ദുബായ് ഭരണാധികാരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; ശൈഖ് മുഹമ്മദ് കേരളം സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപനം; പ്രവാസികള്‍ക്കായി 24 മണിക്കൂര്‍ ഹെല്‍പ്‌ലൈന്‍

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തിയതെന്നത് പച്ചക്കള്ളം; ട്രംപിനെതിരെ വീണ്ടും ആഞ്ഞടിച്ച് യു.എസ് മധ്യേഷ്യന്‍ കമാന്‍ഡര്‍

മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍ വിവാദം; അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്; ഭരണഘടനാ വിരുദ്ധമെന്ന് ഹൗസ് സ്പീക്കര്‍ നാന്‍സി പോള്‍

ചൈനീസ് കമ്പനിയ്ക്ക് വേണ്ടി കൊക്കകോളയുടെ വ്യാപാര രഹസ്യം ചോര്‍ത്തി; ജീവനക്കാരനെതിരെ കുറ്റപത്രം

സൗദിയില്‍ ഭീതി പരത്തി വീണ്ടും കൊറോണ വൈറസ്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് അധികൃതര്‍

‘ഇതിന് വലിയ വില നല്‍കേണ്ടി വരും; തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം,’ പ്രധാനമന്ത്രി മോദി; പാക്കിസ്ഥാനുള്ള അഭിമതരാഷ്ട്ര പദവി പിന്‍വലിച്ചു; തെളിവ് കൈമാറിയാല്‍ നടപടിയെടുക്കുമെന്ന് പാകിസ്താന്‍; പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍; പാകിസ്താനെ കൈവിടാതെ ചൈന

ധീരജവാന്മാര്‍ക്ക് രാജ്യത്തിന്റെ പ്രണാമം; അന്തിമോപചാരം അര്‍പ്പിച്ച് പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും; സൈനികന്റെ മൃതദേഹം തോളിലേറ്റി രാജ്‌നാഥ് സിങ്; വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പുല്‍വാമ ആക്രമണത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്‌സ്; ഏഴ് പേര്‍ അറസ്റ്റില്‍; അന്വേഷണം ശക്തമാക്കി ദേശീയ സുരക്ഷാ ഏജന്‍സികള്‍; സുരക്ഷാ വീഴ്ച ചര്‍ച്ചയാകുന്നു

പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടു; ഭൂപന്‍ ഹസാരികയ്ക്ക് ലഭിച്ച ഭാരതരത്‌ന നിരസിക്കാനുള്ള തീരുമാനം പിന്‍വലിച്ച് കുടുംബം

More Stories..