1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2019

സ്വന്തം ലേഖകന്‍: സദ്ദാം ഹുസൈന് ദുബായ് അഭയം വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. അമേരിക്കന്‍ സഖ്യസേന തൂക്കിലേറ്റിയ മുന്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന് ദുബായ് അഭയം വാഗ്ദാനം ചെയ്തിരുന്നതായി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് തന്റെ ആത്മകഥയിലാണ് വ്യക്തമാക്കുന്നത്.

‘ഖിസ്സത്തി’ അഥവാ ‘എന്റെ കഥ’ എന്ന പേരില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ശൈഖ് മുഹമ്മദ് ബിന്‍ റാശിദിന്റെ ആത്മകഥയിലാണ് സദ്ദാമിന് അഭയം നല്‍കാന്‍ ദുബായ് തയാറായിരുന്നു എന്ന് വെളിപ്പെടുത്തുന്നത്. ഇറാഖ് അധിനിവേശം ആരംഭിക്കുന്നതിന് മൂന്ന് മാസം മുന്‍പ് ബസറയിലെ വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തിയാണ് സദ്ദാമിന് അഭയം വാഗ്ദാനം ചെയ്തത്.

സദ്ദാം ഹുസൈനുമായുള്ള വൈകാരികമായ സംഭാഷണം അഞ്ച് മണിക്കൂര്‍ നീണ്ടു. നാലു തവണ അദ്ദേഹം മുറിവിട്ടു പോയി. മറ്റൊരു സംഘര്‍ഷം ഒഴിവാക്കാനാണ് താന്‍ ശ്രമിച്ചത്. എന്നാല്‍, വാഗ്ദാനങ്ങള്‍ സദ്ദാം നിരസിച്ചു. മുഹമ്മദ് ഞാന്‍ സംസാരിക്കുന്നത് എന്നെ രക്ഷിക്കുന്നതിനെ കുറിച്ചല്ല, ഇറാഖിനെ രക്ഷിക്കുന്നതിനെ കുറിച്ചാണ് എന്ന മറുപടിയില്‍ തനിക്ക് സദ്ദാമിനോടുള്ള ബഹുമാനം വര്‍ധിച്ചുവെന്ന് ശൈഖ് മുഹമ്മദ് എഴുതുന്നു.

അന്ന് തിരിച്ചുവരുമ്പോള്‍ പതിവില്ലാത്ത വിധം വാഹനം വരെ സദ്ദാം തന്നെ അനുഗമിച്ചതായും അദ്ദേഹം ഓര്‍മ്മിക്കുന്നു. ഇറാഖ് അധിനിവേശത്തില്‍ നിന്ന് ബുഷിനെ പിന്തിരിപ്പിക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും ശൈഖ് മുഹമ്മദ് ഖിസ്സത്തീയില്‍ വിവരിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.