1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2020

സ്വന്തം ലേഖകൻ: നവംബർ ഒന്നു മുതൽ വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകരെ സ്വീകരിച്ചു തുടങ്ങുമെന്ന്​ സൌദി ഹജ്ജ്​–ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ്​ കാരണം എട്ടുമാസത്തോളമായി നിർത്തിവെച്ച വിദേശ ഉംറ തീർഥാടനമാണ്​ പുനരാരംഭിക്കുന്നത്​. ആഭ്യന്തര ഉംറ തീർഥാടനം പുനരാരംഭിക്കുന്നതി​െൻറ മൂന്നാംഘട്ടത്തിലാണിത്​​. വിദേശ തീർഥാടകരെ സ്വീകരിക്കാൻ വീണ്ടും അവസരമൊരുങ്ങുന്നതിൽ അഭിമാനിക്കുന്നുവെന്ന്​ മന്ത്രാലയം വ്യക്തമാക്കി.

യാത്രയിലുടനീളം തീർഥാടകർക്ക്​ എല്ലാ സേവനങ്ങളും പ്രദാനം ചെയ്യുന്നതിന്​ സുരക്ഷിതമായ സംവിധാനങ്ങളും നിയന്ത്രണങ്ങളും ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച്​​ പ്രവർത്തിക്കുന്നുണ്ട്​. മുൻകരുതൽ നടപടികളും ആരോഗ്യ പ്രോ​േട്ടാ​ക്കോളും പാലിച്ച്​ ആവശ്യമായ സീറ്റുകൾ ഒരുക്കാൻ ദേശീയ വിമാനകമ്പനിയായ സൌദി എയർലൈൻസുമായി എകോപിച്ച്​ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്​.

ആഭ്യന്തരവും അന്താരാഷ്​ട്രീയവുമായ ഉംറ ഏജൻസികളുമായി ബന്ധപ്പെട്ട നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്​. കോവിഡ്​ വ്യാപനം തടയാൻ വിദൂര സാ​േങ്കതിക സംവിധാനത്തിൽ പ്രവർത്തിക്കേണ്ടതിനാൽ ആഭ്യന്തര, വിദേശ ഏജൻസികളുമായുള്ള നടപടികൾ പൂർത്തീകരിക്കാൻ വിദേശ മന്ത്രാലയവുമായി സഹകരിച്ച്​ ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്​.

യാത്രയും താമസവുമായി ബന്ധപ്പെട്ട സൗകര്യങ്ങളും ആരോഗ്യ മുൻകരുതലും മന്ത്രാലയം നിശ്ചയിച്ച ചട്ടങ്ങളും അനുസരിച്ചായിരിക്കും ഇൗ നടപടികൾ സ്വീകരിക്കുക. ഏതൊക്കെ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരെയാണ്​ സൌദിയിലേക്ക്​ വരാൻ അനുവദിക്കുക എന്നത്​ നിശ്ചയിക്കാൻ ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച്​ ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്​. ആരോഗ്യപ്രതിരോധ നടപടികൾക്കനുസരിച്ചും തീർഥാടകരുടെ രാജ്യങ്ങളിലെ ആവശ്യങ്ങൾ പരിഗണിച്ചും തീർഥാടകരുടെ എണ്ണത്തിൽ മാറ്റങ്ങൾ ഇടക്കിടെ ഉണ്ടാകുമെന്നും ഹജ്ജ്​–ഉംറ മന്ത്രാലയം വ്യക്തമാക്കി.

വിദേശ ഉംറ തീർഥാടകരെ സ്വീകരിക്കുന്നതി​െൻറ മുന്നോടിയായി തീർഥാടകരും വിദേശ ഉംറ ഏജൻസികളും സൌദിയിലെ ഉംറ സേവന സ്ഥാപനങ്ങളും പാലിക്കേണ്ട​ നിബന്ധനകൾ സൌദി ഹജ്ജ്​ ഉംറ മന്ത്രാലയം നിർണയിച്ചു​.തീർഥാടകരുടെ പ്രായപരിധി 18നും 50നുമിടയിലായിരിക്കണം, കോവിഡ്​ മുക്തനാണെന്ന്​ തെളിയിക്കുന്ന സൌദി അംഗീകൃത ലാബിൽ നിന്നുള്ള പി.സി.ആർ സർട്ടിഫിക്കറ്റ്​ സമർപ്പിക്കണം, അത്​ 72 മണിക്കൂറിനുള്ളിലുള്ളതാകണം, ഒാരോ തീർഥാടകനും നിശ്ചിത ഷെഡ്യൂളനുസരിച്ച്​ മടക്കയാത്ര ബുക്കിങ്​ ഉറപ്പുവരുത്തണം, ഉംറ നിർവഹിക്കാനും മസ്​ജിദുൽ ഹറാമിൽ നമസ്​കരിക്കാനും മസ്​ജിദുന്നബവി സന്ദർശിക്കാനും റൗദയിൽ വെച്ച്​ നമസ്​കരിക്കാനും ‘ഇഅ്​തമർനാ’ ആപ്പിൽ മുൻകൂട്ടി ബുക്കിങ്​ നടത്തണം എന്നിവയാണ്​ പ്രധാന നിബന്ധനകൾ.

ഹറം, താമസ കേന്ദ്രം, മീഖാത്ത്​ എന്നിവക്കിടയിലെ യാത്ര, ആരോഗ്യ ഇൻഷുറൻസ്​, ഒാരോ സംഘത്തിനും ഗൈഡ്​, പ്രവേശന കവാടത്തിനും താമസ കേന്ദ്രത്തിനുമിടയിലെ യാത്ര, സൌദിയിലെത്തിയ ഉടനെ മൂന്നു​ ദിവസത്തെ ക്വാറൻറീൻ താമസം എന്നിവ ഒ​ാരോ തീർഥാടകനും നൽകുന്ന സേവന പാക്കേജിൽ നിർബന്ധിതമായും പാലിക്കേണ്ട കാര്യങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്​. അതോടൊപ്പം തീർഥാടകർക്ക്​ ആരോഗ്യ മുൻകരുതൽ സംബന്ധിച്ച്​ ബോധവത്​കരണം നൽകേണ്ടത്​ ഉംറ സേവന സ്ഥാപനങ്ങളുടെയും വിദേശ ഏജൻസികളുടെയും ഉത്തരവാദിത്തമാണ്​​.

ഉംറ സംവിധാനത്തിൽ രേഖപ്പെടുത്തുന്ന മുഴുവൻ വിവരങ്ങളും സത്യസന്ധമാണെന്ന്​ ഏജൻസികൾ ഉറപ്പാക്കണം.പുറപ്പെടുന്നതിന്​ 24 മണിക്കൂർ മുമ്പ്​ ടിക്കറ്റ്​, താമസ സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉംറ സംവിധാനത്തിൽ വ്യക്തമായി രേഖപ്പെടുത്തണം. രാജ്യത്ത്​ പ്രവേശിച്ചശേഷം മൂന്നു​ദിവസം താമസകേന്ദ്രങ്ങളിൽ ക്വാറൻറീനിൽ കഴിയേണ്ടിവരുമെന്ന്​ തീർഥാടകരെ മൂൻകൂട്ടി അറിയിക്കണം. ചുരുങ്ങിയത്​ 50 പേരടങ്ങുന്ന സംഘമായി തിരിക്കണം.

ഓരോ സംഘത്തിനും ഗൈഡുണ്ടാകണം. വിമാനയാത്ര, താമസം, സൌദിക്കകത്തെ യാത്ര എന്നിവക്ക്​ ഇഅ്​തമർനാ ആപ്പിലെ ബുക്കിങ്​ സമയക്രമമനുസരിച്ച്​ ഏകീകൃത പ്ലാൻ തയാറാക്കണം. താമസം, യാത്ര, ഫീൽഡ്​ സേവനങ്ങൾ, ഇൻഷുറൻസ്​, ഭക്ഷണം തുടങ്ങി ഉംറ പാക്കേജിലെ സേവനങ്ങൾ തീർഥാടകർക്ക്​ പൂർണമായും ലഭിക്കുന്നുണ്ടോയെന്ന്​ പരിശോധിക്കൽ സൌദിയിലെ ഉംറ സേവന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്​. വീഴ്​ചകളും പ്രശ്​നങ്ങളുമുണ്ടായാൽ അത്​ പരിഹരിക്കാൻ ശ്രമിക്കുകയും വേണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.