1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2017

സ്വന്തം ലേഖകന്‍: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഒറ്റത്തവണ മൂന്ന് തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്ന മുത്തലാഖ് വിലക്കുന്ന മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്‍ ഇനി പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ല കുറ്റവുമാക്കുന്നതാണ് കരട് ബില്ല്.

ബില്ല് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ, സംസ്ഥാന സര്‍ക്കാറുകളുടെ പരിഗണനക്കയച്ചിരുന്നു. മുത്തലാഖ് ചൊല്ലിയാല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയും ബില്ലില്‍ വ്യവസ്ഥചെയ്യുന്നു. വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിന് അര്‍ഹതയുണ്ടാവും. കരടു ബില്ലില്‍ ഭേദഗതി വരുത്തിയാണ് മന്ത്രിസഭ അംഗീകരിച്ചത്.

നേരത്തെ, സുപ്രീം കോടതിയും മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് നിരോധിച്ചിരുന്നു. ആറു മാസത്തിനുള്ളില്‍ നിയമനിര്‍മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം, ആള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് മുത്താലഖിന് ഏര്‍പ്പെടുത്തുന്ന നിരോധനത്തെ എതിര്‍ത്തു. ഇത് മതപരമായ പ്രശ്‌നമാണെന്നും കോടതി ഇടപെടേണ്ടതില്ലെന്നുമായിരുനു ബോര്‍ഡിന്റെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.