1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2018

സ്വന്തം ലേഖകന്‍: യുപിയില്‍ പശുക്കളെ കശാപ്പ് ചെയ്തതായി ആരോപിച്ച് കലാപം; പോലീസ് ഇന്‍സ്‌പെക്ടറടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഗോവധമാരോപിച്ചു യു.പി.യിലെ ബുലന്ദ്ഷറില്‍ നാട്ടുകാരും ഹൈന്ദവസംഘടനകളും തിങ്കളാഴ്ച നടത്തിയ വ്യാപക അക്രമത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. നാലു പോലീസുകാര്‍ക്കു പരിക്കേറ്റു. സയ്‌ന സ്റ്റേഷന്‍ ഹൗസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ സിങ്ങും നാട്ടുകാരനായ സുമിത്തു (20)മാണു കൊല്ലപ്പെട്ടത്.

സയ്‌ന മേഖലയിലുള്ള മഹൗ ഗ്രാമത്തിലെ വനപ്രദേശത്ത് 25 ചത്ത പശുക്കളെ കണ്ടതിനെത്തുടര്‍ന്നാണ് അക്രമമാരംഭിച്ചത്. പശുക്കളുടെ ജഡവുമായി ദേശീയപാത ഉപരോധിക്കാനെത്തിയ പ്രതിഷേധക്കാര്‍ പോലീസുകാര്‍ക്കുനേരെ കല്ലെറിയുകയും വാഹനങ്ങള്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്തു. മൂന്നുമണിക്കൂറോളം അക്രമം നീണ്ടു. നാനൂറോളം പേരാണു പ്രതിഷേധത്തിനുണ്ടായിരുന്നത്.

കല്ലേറില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റാണു സുബോധ് കുമാര്‍ സിങ് മരിച്ചതെന്നാണു പ്രാഥമിക നിഗമനം. വെടിയേറ്റാണ് സുമിത് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണു ചത്ത പശുക്കളെ കണ്ടെത്തിയത്. ഒരു പ്രത്യേക സമുദായത്തില്‍നിന്നുള്ളവരാണു പശുക്കളെ കൊന്നതെന്നു ഗ്രാമവാസികളും ഹിന്ദുസംഘടനകളും ആരോപിച്ചു. തുടര്‍ന്ന് അവര്‍ ട്രാക്ടറില്‍ ജഡങ്ങളുമായി ചിംഗാര്‍വതി പോലീസ് ചൗക്കിയിലെത്തി പ്രതിഷേധിക്കുകയും പിന്നീട് ബുലന്ദ്‌ഷേര്‍ഗഢ് സംസ്ഥാനപാത ഉപരോധിക്കുകയുമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.