1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2016

സ്വന്തം ലേഖകന്‍: ‘ബ്രിട്ടന് ആകാമെങ്കില്‍ തുര്‍ക്കിക്കും ആകാം’ തുര്‍ക്കിയില്‍ ഹിതപരിശോധനാ ആവശ്യവുമായി പ്രസിഡന്റ് ഉര്‍ദുഗാന്‍. യൂറോപ്യന്‍ യൂനിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ബ്രിട്ടനില്‍ നടക്കുന്ന ഹിതപരിശോധനയുടെ മാതൃകയില്‍ യൂനിയനില്‍ അംഗത്വത്തിനായി ഇനിയും ശ്രമം തുടരണോ എന്ന കാര്യത്തില്‍ തുര്‍ക്കിയിലും ഹിതപരിശോധന നടത്താവുന്നതാണെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.

ഒപ്പം തുര്‍ക്കിയോട് യൂറോപ്യന്‍ യൂനിയന്‍ സ്വീകരിക്കുന്ന അലസ സമീപനത്തെ പ്രസിഡന്റ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. തുര്‍ക്കിക്ക് 1963 ല്‍ യൂനിയന്‍ അംഗത്വം വാഗ്ദാനം ചെയ്തതാണ്. ഇന്നുവരെ ഒന്നും സംഭവിച്ചില്ല. ഇനിയും ചര്‍ച്ചകള്‍ വേണോ എന്ന കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടാവുന്നതാണ്.

തുടരണമെന്നാണ് ജനങ്ങളുടെ അഭിപ്രായമെങ്കില്‍ ശ്രമങ്ങളുമായി മുന്നോട്ടുപോകാവുന്നതാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിക്ക് യൂനിയനില്‍ അംഗത്വം ലഭിക്കാന്‍ വിദൂര സാധ്യതപോലുമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ‘ബ്രെക്‌സിറ്റ്’ ഹിതപരിശോധനയുടെ പ്രചാരണവേളയില്‍ പറഞ്ഞത് തുര്‍ക്കിയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.