1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2018

ശത്രുരാജ്യങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് സാങ്കേതിക സഹായവുമായി അമേരിക്ക. ചൈന ഉള്‍പ്പടെയുള്ള ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകളെയും യുദ്ധകപ്പലുകളെയും കണ്ടെത്താന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് അമേരിക്കയുടെ അതീവരഹസ്യമായ സാങ്കേതിക സംവിധാനത്തിന്റെ പിന്തുണയാണ് ലഭിക്കുക. അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ക്ക് മാത്രം നല്‍കിവകുന്ന കമ്പയ്ന്‍ഡ് എന്റര്‍പ്രൈസ് റീജിയണല്‍ ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേയ്ഞ്ച് സിസ്റ്റം അഥവാ സെന്‍ട്രിക്‌സിന്റെ സഹായമാണ് ഇന്ത്യന്‍ സേനയ്ക്ക് പ്രയോജനപ്പെടുത്താനാവുക.

ഇതോടെ ചൈനയുടെയോ മറ്റ് രാജ്യങ്ങളുടെയോ മുങ്ങിക്കപ്പലിന്റേയോ യുദ്ധക്കപ്പലിന്റേയോ സാന്നിധ്യം അമേരിക്കന്‍ യുദ്ധക്കപ്പലോ വിമാനമോ കണ്ടെത്തിയാല്‍ ഉടന്‍ പ്രദേശത്തുള്ള ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും ആ വിവരം ഉടനടി ലഭ്യമാവും. ചൈനീസ് നാവികസേനാ വാഹനങ്ങളുടെ സാന്നിധ്യവും വേഗതയും മാത്രമല്ല ആ വാഹനങ്ങളുടെ വീഡിയോ ദൃശ്യവും ഇന്ത്യന്‍ സേനയ്ക്ക് ഇതുവഴി ലഭിക്കും.

സെന്‍ട്രിക്‌സ് വഴി ഇരു രാജ്യങ്ങളും പരസ്പരം വിവരകൈമാറ്റം നടത്തും. ശക്തമായ എന്‍ക്രിപ്ഷനോടുകൂടിയാണ് സെന്‍ട്രിക്‌സ് വഴിയുള്ള ആശയവിനിമയം നടക്കുന്നത്. അമേരിക്കന്‍ വാഹനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഇന്ത്യന്‍ നാവികസേനാ വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള റിസീവറുകളിലേക്കാണ് എത്തുക. അമേരിക്കന്‍ നിരീക്ഷണ ഡ്രോണുകള്‍ പ്രയോജനപ്പെടുത്താനും ഇന്ത്യന്‍ നാവികസേനയ്ക്ക് നീക്കമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.