1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2018

സ്വന്തം ലേഖകന്‍: നിശബ്ദ ആക്രമണം, അസാധാരണ ശബ്ദങ്ങളെ കരുതിയിരിക്കണമെന്ന് ചൈനയിലെ യുഎസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ്. യു.എസ് വിദേശകാര്യ വകുപ്പാണ് ചൈനയില്‍ ജോലിചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ജീവനക്കാരില്‍ ഒരാള്‍ക്ക് അപൂര്‍വ രോഗം ബാധിച്ച സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദേശം.

അടുത്തിടെ യു.എസും ചൈനയും തമ്മില്‍ വ്യാപാരയുദ്ധം മുറുകിയിരുന്നു. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് യു.എസ് തീരുവ വര്‍ധിപ്പിക്കുകയും ചെയ്തു. അതേസമയം, ഇപ്പോഴത്തെ ശബ്ദ ആക്രമണത്തിന് പിന്നില്‍ ചൈനയാണെന്ന് യു.എസ് ആരോപിച്ചിട്ടില്ല.

2017 അവസാനം മുതല്‍ 2018 ഏപ്രില്‍ വരെയുള്ള കാലയളവിലാണ് ഗ്വാങ്‌ചോയിലെ യു.എസ് കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനില്‍ അജ്ഞാത രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന് എംബസി വക്താവ് ജിന്നി ലീ പറഞ്ഞു. തുടര്‍ന്ന് ജീവനക്കാരനെ മേയ് 18ന് തിരികെ യു.എസിലെത്തിച്ചു.

ഇയാള്‍ക്ക് മസ്തിഷ്‌കാഘാതം ഉണ്ടായതായി പരിശോധനയില്‍ കണ്ടെത്തി. ഇക്കാര്യം ഗുരുതരമായി കാണുമെന്നും യു.എസ് അറിയിച്ചു. ചൈനയില്‍ മറ്റാര്‍ക്കും ഇത്തരമൊരു രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് ചൈന ഉറപ്പുനല്‍കിയതായും ലീ കൂട്ടിച്ചേര്‍ത്തു.

2016ല്‍ ക്യൂബയിലെ തങ്ങളുടെ ജീവനക്കാര്‍ക്ക് സമാനരീതിയിലുള്ള അസുഖം പിടിപെപട്ടതായി യു.എസ് ആരോപിച്ചിരുന്നു. ക്യൂബയില്‍ 21 നയതന്ത്ര ഉദ്യോഗസ്ഥരാണ് നിഗൂഢ ശബ്ദ ആക്രമണത്തിന് ഇരയായത്. തുടര്‍ന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ യു.എസ് തിരികെ വിളിച്ചിരുന്നു. ഇവരുടെ താമസസ്ഥലത്ത് അജ്ഞാതശബ്ദം ഉയരുകയായിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.