1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2017

 

സ്വന്തം ലേഖകന്‍: 106 മത്തെ രാജവെമ്പാലയേയും പിടികൂടി വാവ സുരേഷ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. കൊല്ലം ജില്ലയിലെ ഇടപ്പാളില്‍ നിന്നുമാണ് മുട്ടന്‍ രാജ വെമ്പാലയെ പ്രശസ്ത പാമ്പു പിടുത്തക്കാരനായ വാവ സുരേഷ് പിടികൂടിയത്. ഏകദേശം ഒരു വയസ്സിനും രണ്ടു വയസ്സിനും ഇടയിലുള്ള പാമ്പാണിതെന്ന് വാവ സുരേഷ് പറയുന്നു. കൊല്ലം ജില്ലയിലെ ആരിയങ്കാവ് ഫോറസ്റ്റ് റേഞ്ചിന് സമീപമുള്ള ഒരു വീട്ടിനുള്ളില്‍ നിന്നുമാണ് വാവ സുരേഷ് പാമ്പിനെ പിടികൂടിയത്.

നിരവധിയാളുകള്‍ വാവയുടെ പാമ്പുപിടുത്തം കാണാന്‍ എത്തിയിരുന്നു. കൂടാതെ ഫെയ്‌സ്ബുക്കില്‍ വാവ സുരേഷ് പാമ്പുപിടുത്തം ലൈവായി നല്‍കുകയും ചെയ്തു. കുറഞ്ഞ സമയംകൊണ്ട് 1,12000 പേരാണ് വീഡിയോ കണ്ടത്. കടിച്ചു കഴിഞ്ഞ് അഞ്ചോ ആറോ മിനിട്ടിനുള്ളില്‍ ആളുടെ ജീവന്‍ കളയാന്‍ ശേഷിയുള്ള എട്ട് അടി നീളമുള്ള പെണ്‍ രാജവെമ്പാലയെയാണ് വാവ പിടികൂടിയത്.

കഴിഞ്ഞ തവണ 103 മത്തെ രാജവെമ്പാലയെ പിടിച്ചത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. 20 കിലോ തൂക്കവും 18 അടിനീളവും 14 വയസ് പ്രായവും ഉള്ള രാജവെമ്പാലയാണ് അന്ന് പിടികൂടിയിരുന്നത്. കിഴക്കന്‍ മേഖലയില്‍ നിന്നും പിടികൂടുന്ന ഏറ്റവും വലിയ രാജവെമ്പാലയായിന്നു ഇത്. പിന്നീട് ഇതിനെ കക്കി വനത്തില്‍ തുറന്നുവിട്ടു. വേനല്‍ കനത്തതാണ് ഉള്‍വനത്തില്‍ നിന്നും പാമ്പുകള്‍ നാട്ടിലിറങ്ങാന്‍ കാരണമെന്നാണ് വനപാലകര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.