1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2018

സ്വന്തം ലേഖകന്‍: വെനിസ്വേലന്‍ പ്രസിഡന്റിനെതിരെ ഡ്രോണ്‍ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തലസ്ഥാനമായ കറാക്കസില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കു നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ആക്രമണമുണ്ടായത്. പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രസിഡന്റിന്റെ ജീവനെടുക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് വാര്‍ത്തവിനിമയ വകുപ്പ് മന്ത്രി ജോര്‍ജ് റോഡിഗ്രസ് പറഞ്ഞു. സംഭവത്തില്‍ ഏഴ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെനസ്വേലന്‍ ആര്‍മിയുടെ 81 മത് വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മഡുറോക്ക് നേരെ ആക്രമണമുണ്ടായത്.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകള്‍ പ്രസിഡന്റ് സംസാരിക്കുന്ന സ്റ്റാന്‍ഡിനടുത്ത് എത്തിയെന്നും വാര്‍ത്തവിനിമയ വകുപ്പ് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ വലതുപക്ഷ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്ന് പ്രതിപക്ഷം ഇനിയും കരകയറിയിട്ടില്ലെന്നു പറഞ്ഞ റോഡ്രിഗസ് അതുമുതലാണ് പ്രതിപക്ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. മഡുറോ പ്രസംഗിക്കുന്നതിന്റെയും സൈനികര്‍ ചിതറിയോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.