1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2017

സ്വന്തം ലേഖകന്‍: ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ്, വെങ്കയ്യ നായിഡു എന്‍ഡിഎ സ്ഥാനാര്‍ഥി, എതിരാളിയായി ഗോപാല്‍ കൃഷ്ണ ഗാന്ധി. കേന്ദ്ര നഗരവികസന, വാര്‍ത്താവിതരണ മന്ത്രി എം. വെങ്കയ്യ നായിഡു (68) വിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു. ബിജെപിയുടെ മുന്‍ ദേശീയ അധ്യക്ഷനായ നായിഡുവിന്റെ എതിരാളി ഹാത്മാഗാന്ധിയുടെയും സി. രാജഗോപാലാചാരിയുടെയും പൗത്രനും ബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ്.

പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയാണ് ഗാന്ധി. അടുത്ത മാസം അഞ്ചിനാണ് തെരഞ്ഞെടുപ്പ്. നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധി ഓഗസ്റ്റ് പത്തിന് അവസാനിക്കും. ലോക്‌സഭയിലും രാജ്യസഭയിലുമുള്ള 790 അംഗങ്ങളില്‍ എന്‍ഡിഎക്കു വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല്‍ നായിഡുവിന്റെ വിജയം ഉറപ്പാണ്.ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എംപിമാര്‍ക്കു മാത്രമേ വോട്ടവകാശമുള്ളൂ. നായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഞായറാഴ്ച രാത്രി തന്നെ അനൗപചാരിക തീരുമാനം എടുത്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മോദിയും അമിത് ഷായും ചേര്‍ന്ന് എടുത്ത തീരുമാനം തിങ്കളാഴ്ച ബി.ജെ.പി പാര്‍ലമന്ററി ബോര്‍ഡില്‍ അറിയിച്ച ശേഷം വാര്‍ത്ത സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രിസ്ഥാനം വെങ്കയ്യ നായിഡു രാജിവെച്ചു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ കാലാവധി ആഗസ്റ്റ് 10ന് അവസാനിക്കും. വെങ്കയ്യ നായിഡു മികച്ച ഉപരാഷ്ട്രപതിയാകുമെന്ന് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.