1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2018

സ്വന്തം ലേഖകന്‍: ദുബൈയില്‍ സന്ദര്‍ശക വിസ ലഭിക്കാന്‍ ഇനി വെറും 15 സെക്കന്‍ഡുകള്‍ മതി. ദുബൈയില്‍ ഇനിമുതല്‍ സന്ദര്‍ശക വിസകള്‍ 15 സെക്കന്‍ഡുകള്‍ക്കുളളില്‍ ലഭിക്കുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാരി. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ച് 15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാവുന്ന വിധത്തിലാണ് പുതിയ സംവിധാനം.

ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ണമായും സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറിയതിന് ഗുണഫലമാണ് ഇതെന്നും മുഹമ്മദ് അഹമ്മദ് അല്‍മാരി അറിയിച്ചു. ട്രാവല്‍ ഏജന്‍സികള്‍ മുഖേനയോ സ്‌പോണ്‍സര്‍ വഴിയോ സന്ദര്‍ശക വിസക്ക് വേണ്ടി അപേക്ഷിക്കാം. എന്നാല്‍ ഈ അപേക്ഷകള്‍ എമിഗ്രേഷന്‍ ഓഫീസില്‍ കിട്ടുന്നത് മുതല്‍ 15 സെക്കന്‍ഡാണ് അവ അനുവദിക്കാനുള്ള സമയം. ലോകത്തു തന്നെ ആദ്യമായാണ് ഇത്തരം സംവിധാനം.

ജിഡിആര്‍എഫ്എ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുക. സന്ദര്‍ശക വീസ അപേക്ഷ, വീസ പുതുക്കല്‍ തുടങ്ങിയവ ആപ്ലിക്കേഷന്‍ വഴി സാധിക്കും. മറ്റൊരാളിലൂടെയോ ട്രാവല്‍ ഏജന്‍സി മുഖേനയോ അപേക്ഷ നല്‍കാന്‍ കഴിയും. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ വെബ്‌സൈറ്റും ഉപയോഗപ്പെടുത്താമെന്ന് ജിഡിആര്‍എഫ്എ അസി.ഡയറക്ടര്‍ ഡോ. ഒമര്‍ അലി സഈദ് അല്‍ഷംസി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.