1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2019

സ്വന്തം ലേഖകന്‍: വൈറല്‍സന്ദേശങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള ശ്രമവുമായി വാട്‌സാപ്പ്. വ്യാജസന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിലൂടെയുണ്ടാകുന്ന സാമൂഹികപ്രശ്‌നങ്ങള്‍ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടി.

കൂടുതല്‍ തവണ ഫോര്‍വേഡ് ചെയ്യപ്പെട്ട സന്ദേശമാണെങ്കില്‍ രണ്ട് ആരോ ഐക്കണും ഒപ്പം അറിയിപ്പും ലഭിക്കുമെന്നതാണ് പുതിയ ഫീച്ചര്‍ വാട്‌സാപ്പിന്റെ വക്താവ് അറിയിച്ചു. എന്നാല്‍, ലഭിച്ച സന്ദേശം എത്ര തവണ ഫോര്‍വേഡ് ആയതാണെന്ന് കൃത്യമായി കാണിക്കില്ല. ഫോര്‍വേഡ് പരിധി നിയന്ത്രിക്കാനായി ജൂലായ് അവസാനം അവതരിപ്പിച്ച അപ്‌ഡേറ്റിന്റെ തുടര്‍ച്ചയാണിത്.

നേരത്തേ ഫോര്‍വേഡ് ചെയ്യപ്പെടുന്ന മെസേജുകള്‍ക്കുമുകളില്‍ ഫോര്‍വേഡ് എന്ന ടാഗ് നല്‍കുകയും അഞ്ച് പ്രാവശ്യത്തിലധികം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നത് തടയുകയും മീഡിയാ സന്ദേശങ്ങള്‍ക്കു താഴെയുണ്ടായിരുന്ന ക്വിക് ഫോര്‍വേഡ് ബട്ടണ്‍ മാറ്റുകയും ചെയ്തിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല