1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2016

സ്വന്തം ലേഖകന്‍: ഗര്‍ഭധാരണത്തിന് ഉപയോഗിച്ചത് കുറ്റവാളിയുടെ ബീജം, കാനഡയിലെ ബീജ ബാങ്കിനെതിരെ യുവതികള്‍ കോടതിയില്‍. ഗര്‍ഭധാരണത്തിനായി ഒരു സ്വകാര്യ ബീജ ബാങ്കിനെ ആശ്രയിച്ച യുവതികള്‍ക്ക് ബീജ ബാങ്ക് അധികൃതര്‍ നല്‍കിയത് കൊടും കുറ്റവാളിയുടെ ബീജം.

നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയും മനോവൈകല്യങ്ങള്‍ ഉള്ളയാളുമായയുവാവിന്റെ ബീജമാണ് ബീജ ബാങ്ക് അധികൃതര്‍ യുവതികള്‍ക്ക് നല്‍കിയത്. കുറഞ്ഞത് 36 യുവതികളെങ്കിലും ഇയാളുടെ ബീജം ഉപയോഗിച്ച് ഗര്‍ഭിണികളായതാണ് റിപ്പോര്‍ട്ട്.

ബ്രിട്ടന്‍, കാനഡ, യു.എസ് എന്നിവടങ്ങളില്‍ നിന്നുള്ള യുവതികള്‍ക്കാണ് ഇയാളുടെ ബീജം നല്‍കിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇത് തുടരുകയായിരുന്നു. മികച്ച വ്യക്തിത്വത്തിന് ഉടമയായ യുവാവിന്റെ ബീജമെന്ന വ്യാജേനയാണ് ബീജ ബാങ്ക് അധികൃതര്‍ സ്വീകര്‍ത്താക്കളെ കബളിപ്പിച്ചത്. സംഭവം അറിഞ്ഞതോടെ ബീജം സ്വീകരിച്ച യുവതികള്‍ ബീജ ബാങ്കിനെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്.

യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോര്‍ജിയ ആന്‍ഡ് ഒന്റാരിയോസ് ഔട്ട്‌റീച്ച് ഹെല്‍ത്ത് സര്‍വീസസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബീജ ബാങ്കാണ് കബളിപ്പിക്കല്‍ നടത്തിയത്. 15 മില്യണ്‍ കനേഡിയന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.