1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2019

സ്വന്തം ലേഖകന്‍: ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. സ്റ്റാന്‍ഡ് ബൈ എന്ന് പേരിട്ട ഗാനം ട്വിറ്റര്‍ പേജിലൂടെയാണ് ഐസിസി ആരാധകര്‍ക്കായി പങ്കുവച്ചത്.

ക്രിക്കറ്റിനോടുള്ള ആരാധകരുടെ പ്രണയമാണ് ഗാനത്തിന്റെ പ്രമേയം. രാജ്യങ്ങളുടെ അതിര്‍ത്തി കടന്ന് വൈറ്റ് ബോള്‍ സഞ്ചരിക്കുമ്പോള്‍ അതിരുകളില്ലാതെ ലോകം ഒന്നടങ്കം ക്രിക്കറ്റിന്റെ മാന്ത്രികതയില്‍ ലയിക്കുന്നു

പുതിയ ഗായിക ലോറിന്‍ സൈറന്‍സും ബ്രിട്ടണിലെ പ്രമുഖ ബാന്റായ റുഡിമെന്റലും ചേര്‍ന്നാണ് ഗാനമൊരുക്കിയത്. മെയ് 30 ന് കെന്നിങ്ടണ്‍ ഓവലില്‍ ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നതോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. 10 ടീമുകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. ജൂലൈ 14ന് വിഖ്യാതമായ ലോര്‍ഡ്‌സിലാണ് കലാശപ്പോര്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല