1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2016

സ്വന്തം ലേഖകന്‍: ലോക ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ജിത്തു റായിക്ക് വെള്ളി. 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ജിത്തു വെള്ളി നേടിയത്. 188.8 ആണ് ജിത്തുവിന്റെ സ്‌കോര്‍. ഈ വിഭാഗത്തില്‍ ചൈനയുടെ വീ പാംഗിനാണ് സ്വര്‍ണം. 190.6 ആണ് ചൈനീസ് താരത്തിന്റെ സ്‌കോര്‍.

ഇറ്റലിയുടെ ഗിസെപെ ഗിയാര്‍ഡാനോയാണ് വെങ്കല മെഡല്‍ ജേതാവ്. റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ജിത്തുവിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ലോക റാങ്കിങില്‍ മൂന്നാമനായ ജിത്തു ഒളിംപിക്‌സിന് ശേഷം പങ്കെടുക്കുന്ന പ്രധാനപ്പെട്ട ടൂര്‍ണമെന്റാണ് ഇത്.

ഒളിമ്പിക് ഷൂട്ടിങില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ജിത്തുറായ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനല്‍ റൗണ്ടില്‍ പുറത്താകുകയായിരുന്നു. 78.7 പോയന്റോടെ ഏറ്റവും പിന്നില്‍ എട്ടാം സ്ഥാനത്താണ് ജിത്തു റായ് ഫിനിഷ് ചെയ്തത്, ഇതേ വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യന്‍ താരം ഗുര്‍പ്രീത് സിങ് യോഗ്യത റൗണ്ടില്‍തന്നെ പുറത്തായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.