1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2017

സ്വന്തം ലേഖകന്‍: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിടിമുറുക്കി പ്രസിഡന്റ് ഷി ജിന്‍പിങ്, അയല്‍ക്കാരുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് പ്രഖ്യാപനം, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19 മത് പാര്‍ട്ടി കോണ്‍ഗ്രസിന് ഗംഭീര തുടക്കം. ഷി ജിന്‍പിങ് രണ്ടാം വട്ടവും അധികാരത്തില്‍ തുടരുമെന്ന് അര്‍ഥശങ്കകള്‍ക്ക് ഇടയില്ലാതെ വ്യക്തമാക്കി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.പി.സി) 19 മത് പാര്‍ട്ടി കോണ്‍ഗ്രസിന് ടിയാനന്‍മെന്‍ സ്‌ക്വയറിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പിളില്‍ അതി ഗംഭീര തുടക്കമായി.

ജിന്‍പിങ്ങിനെ തുടര്‍ന്നും പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കുന്ന സമ്മേളനം അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കേണ്ട പുതുതലമുറ നേതാക്കളെയും തീരുമാനിക്കും. 2012ല്‍ അധികാരമേറ്റ ജിന്‍പിങ് 2022 വരെ അധികാരത്തില്‍ തുടരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 68 വയസ്സായാല്‍ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുന്നതാണ് പാര്‍ട്ടിയുടെ നയം. എന്നാല്‍, 64കാരനായ ജിന്‍പിങ് അസാധാരണ നടപടിയിലൂടെ 2022 നു ശേഷവും അധികാരത്തില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അയല്‍ രാജ്യങ്ങളുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചര്‍ച്ചകളിലൂടെ അവ പരിഹരിക്കാമെന്നും ഭീകരവാദം ഉള്‍പ്പെടെയുള്ള വിവിധ ഭീഷണികള്‍ക്കെതിരെ ഒരുമിച്ചുള്ള നീക്കങ്ങള്‍ക്കു തയാറാണെന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കവെ ഷിന്‍പിങ് വ്യക്തമാക്കി. തന്റെ നേതൃത്വത്തില്‍ ചൈന മികച്ച വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. എന്നിരുന്നാലും രാജ്യം ഇനിയും മുന്നോട്ടു പോകും. പാര്‍ട്ടിയിലും ജനങ്ങളിലും സൈന്യത്തിലും മുമ്പത്തേതിനെക്കാളും നല്ല മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ചൈന മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടില്ലെന്നും പ്രസിഡന്റ് ഷി ഷിന്‍പിങ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.