1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2019

സ്വന്തം ലേഖകന്‍: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ് സിങ്ങിന് ക്രിക്കറ്റ് ലോകത്തിന്റെ ആദരം. ഇതിഹാസതാരങ്ങളും മുന്‍ താരങ്ങളുമടക്കം നിരവധി പേരാണ് ഇന്ത്യയുടെ യുവരാജാവിന് ആശംസകളറിയിച്ചത്. ഒന്നര പതിറ്റാണ്ടുകാലം ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ ആരാധകരെ ത്രസിപ്പിച്ച താരത്തിനുള്ള ആരാധകരുടെ നന്ദി വാക്കുകളില്‍ നിറയുകയാണ് സോഷ്യല്‍ മീഡിയ.

വിരാട് കോലി, കെവിന്‍ പീറ്റേഴ്‌സണ്‍, വിവിഎസ് ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്ങ്, ജസ്പ്രീത് ബുംറ, റോബിന്‍ ഉത്തപ്പ എന്നിങ്ങനെ നിരവധി പേരാണ് യുവിക്ക് ആശംസയുമായെത്തിയത്.

നിങ്ങള്‍ ഞങ്ങള്‍ക്ക് ഒരുപാട് ഓര്‍മ്മകളും വിജയങ്ങളും സമ്മാനിച്ച വ്യക്തിയാണ്. നിങ്ങളെ ഒരിക്കലും മറക്കാനാകില്ല എന്നായിരുന്നു വിരാട് കോലിയുടെ ട്വീറ്റ്. നിങ്ങളെ ഒരുപാട് മിസ് ചെയ്യും, എപ്പോഴും പ്രചോദനമായിരുക്കും എന്നായിരുന്നു സുരേഷ് റെയ്‌നയുടെ ആശംസ. യുവിയോടൊപ്പം കളിച്ച നിമിഷങ്ങള്‍ പങ്കുവെയ്ക്കുന്നതാണ് ലക്ഷ്മണ്‍ന്റെ ട്വീറ്റ്.

യുവിയോടൊപ്പം ആ 12ാം നമ്പര്‍ ജഴ്‌സിയും വിരമിക്കട്ടെയെന്നാണ് ഗംഭീറിന്റെ ട്വീറ്റ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനാണ് യുവി. അദ്ദേഹത്തോടുള്ള ആദരമായി 12ാം നമ്പര്‍ ജഴ്‌സി ബിസിസിഐ പിന്‍വലിക്കണം. ഗംഭീര്‍ ട്വീറ്റില്‍ പറയുന്നു.

യുവി ആറു സിക്‌സുകള്‍ അടിച്ച ഇംഗ്ലീഷ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡും ഇന്ത്യന്‍ താരത്തിന് ആശംസകളുമായെത്തി. ‘ഇതിഹാസ താരമേ…ഒഴിവുകാലം ആസ്വദിക്കൂ..’ എന്നാണ് ബ്രോഡിന്റെ പോസ്റ്റ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ യുവരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ബ്രോഡ് ആശംസകളറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല