1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2015

സ്വന്തം ലേഖകന്‍: കണ്ണുതള്ളിക്കുന്ന കാഴ്കളുമായി കേരളത്തിലെ ഏറ്റവും ചെലവേറിയ വിവാഹം. പ്രവാസി വ്യവസായി ഡോ. ബി.രവി പിള്ളയുടെയും ഗീത രവിപിള്ളയുടെയും മകള്‍ ഡോ. ആരതിയും വിനോദ് നെടുങ്ങാടിയുടെയും ഡോ. ലത നായരുടെയും മകന്‍ ഡോ. ആദിത്യവിഷ്ണുവും തമ്മിലുള്ള വിവാഹമാണ് കേരളത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ വിവാഹമായി മാറിയത്. ആശ്രാമം മൈതാനത്ത് ഒരുക്കിയ കൊട്ടാരസദൃശമായ പന്തലില്‍ രാവിലെ 11 നും 11.45 നുമിടയിലായിരുന്നു താലികെട്ട്. ആഗോള നേതാക്കളടക്കമുള്ള അതിവിശിഷ്ട വ്യക്തികളാണ് വിവാഹത്തിന് അതിഥികളായെത്തിയത്. രാഷ്ട്ര നേതാക്കള്‍, രാജകുടുംബാംഗങ്ങള്‍, വ്യവസായപ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍, നയതന്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, ചലച്ചിത്രതാരങ്ങള്‍ എന്നിവര്‍ ഇതില്‍പ്പെടും. അമേരിക്ക, ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, സ്വീഡന്‍, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്, ജപ്പാന്‍, കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് വിവാഹം കൂടാന്‍ ആളെത്തി. കൂടാതെ ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, സിറിയ, സൗദി അറേബ്യ, ഒമാന്‍, ലബനന്‍, യു.എ.ഇ. എന്നിവിടങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കളും അതിഥികളായെത്തി. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം അതിഥികള്‍ക്ക് അനുഭവിച്ചറിയാനാകുന്ന കലാവിരുന്നും വിവാഹത്തിന് മുന്നോടിയായി വേദിയില്‍ ഒരുക്കിയിരുന്നു. മഞ്ജു വാര്യര്‍, ശോഭന, ഗായത്രി, സൂര്യ കൃഷ്ണമൂര്‍ത്തി, വെട്ടിക്കവല കെ.എന്‍.ശശികുമാര്‍ എന്നിവര്‍ നയിക്കുന്ന കലാവിരുന്നാണ് വിവാഹത്തിനു മുമ്പായി അരങ്ങേറി. കലാപരിപാടികള്‍ക്കൊടുവില്‍ വിടരുന്ന താമരപ്പൂവിലെ കതിര്‍മണ്ഡപത്തിലാണ് വധൂവരന്മാര്‍ വരണമാല്യമണിഞ്ഞത് നാലേകാല്‍ ലക്ഷം ചതുരശ്രയടിയില്‍ ജോധ്പുര്‍ കൊട്ടാരത്തിന്റെ മാതൃകയിലാണ് പൂര്‍ണമായും ശീതീകരിച്ച പന്തല്‍ ഒരുക്കിയത്. വി.ഐ.പി.കള്‍ക്ക് ഒരുലക്ഷം ചതുരശ്രയടി സ്ഥലം നീക്കി വച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

റോഡിൽ ബസ്സുമാണ്, പാളത്തിൽ ട്രെയിനുമാണ്! ജപ്പാനിൽ അത്ഭുത വാഹനം ഓടിത്തുടങ്ങി
റോഡിൽ ബസ്സുമാണ്, പാളത്തിൽ ട്രെയിനുമാണ്! ജപ്പാനിൽ അത്ഭുത വാഹനം ഓടിത്തുടങ്ങി
കനത്ത മൂടല്‍മഞ്ഞിലേക്ക് ഹെലികോപ്റ്റര്‍; അപകടത്തിന് തൊട്ടുമുമ്പുള്ള വീഡിയോ പുറത്ത്
കനത്ത മൂടല്‍മഞ്ഞിലേക്ക് ഹെലികോപ്റ്റര്‍; അപകടത്തിന് തൊട്ടുമുമ്പുള്ള വീഡിയോ പുറത്ത്
നിരത്തുകൾ കീഴ്ടടക്കി അഞ്ചു കോടിയോളം ചുവന്ന ഞണ്ടുകൾ! ക്രിസ്മസ് ദ്വീപിൽ ലോക്ക്ഡൗൺ
നിരത്തുകൾ കീഴ്ടടക്കി അഞ്ചു കോടിയോളം ചുവന്ന ഞണ്ടുകൾ! ക്രിസ്മസ് ദ്വീപിൽ ലോക്ക്ഡൗൺ
കോൺഗ്രസ് വഴി തടയലിനെതിരെ പ്രതികരിച്ച ജോജു ജോർജിൻ്റെ കാർ അടിച്ചു തകർത്തു; കയ്യേറ്റ ശ്രമം
കോൺഗ്രസ് വഴി തടയലിനെതിരെ പ്രതികരിച്ച ജോജു ജോർജിൻ്റെ കാർ അടിച്ചു തകർത്തു; കയ്യേറ്റ ശ്രമം
സൗദിയിൽ നടുറോഡിലൂടെ സിംഹത്തിൻ്റെ ഉലാത്തൽ; പിടിക്കാൻ ഉദ്യോഗസ്ഥർ (വീഡിയോ)
സൗദിയിൽ നടുറോഡിലൂടെ സിംഹത്തിൻ്റെ ഉലാത്തൽ; പിടിക്കാൻ ഉദ്യോഗസ്ഥർ (വീഡിയോ)
ഇനി എല്ലാ വഴികളും ദുബായിലേക്ക്! മായക്കാഴ്ചകളുമായി ദുബായ് എക്‌സ്‌പോ കൺതുറന്നു
ഇനി എല്ലാ വഴികളും ദുബായിലേക്ക്! മായക്കാഴ്ചകളുമായി ദുബായ് എക്‌സ്‌പോ കൺതുറന്നു
ഡാനിയൽ ക്രെയ്ഗിന്റെ അവ സാന ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ എത്തുന്നു; ആരാകും അടുത്ത 007?
ഡാനിയൽ ക്രെയ്ഗിന്റെ അവ സാന ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ എത്തുന്നു; ആരാകും അടുത്ത 007?
ദുബായ് എക്‌സ്‌പോ ആവേശമുണർത്തി ഒഫീഷ്യല്‍ വീഡിയോ ഗാനം; സേവനത്തിന് 30,000 വൊളന്റിയർമാർ
ദുബായ് എക്‌സ്‌പോ ആവേശമുണർത്തി ഒഫീഷ്യല്‍ വീഡിയോ ഗാനം; സേവനത്തിന് 30,000 വൊളന്റിയർമാർ
“ദാറ്റ് ഫെലോ ഫ്രം ഡൗണ്‍ അണ്ടര്‍!“ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പേര് മറന്ന് ജോ ബൈഡന്‍ (വീഡിയോ)
“ദാറ്റ് ഫെലോ ഫ്രം ഡൗണ്‍ അണ്ടര്‍!“ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പേര് മറന്ന് ജോ ബൈഡന്‍ (വീഡിയോ)
ദുബായ് കിരീടാവകാശിയും അജ്മാൻ ഭരണാധികാരിയും ലണ്ടൻ തെരുവിൽ കണ്ടുമുട്ടി യപ്പോൾ! വൈറലായി വീഡിയോ
ദുബായ് കിരീടാവകാശിയും അജ്മാൻ ഭരണാധികാരിയും ലണ്ടൻ തെരുവിൽ കണ്ടുമുട്ടി യപ്പോൾ! വൈറലായി വീഡിയോ
യുഎസ് ഹെലികോപ്റ്ററിൽ താലിബാൻ്റെ ടെസ്റ്റ് ഡ്രൈവ്; വൈറലായി വീഡിയോ
യുഎസ് ഹെലികോപ്റ്ററിൽ താലിബാൻ്റെ ടെസ്റ്റ് ഡ്രൈവ്; വൈറലായി വീഡിയോ
ഗര്‍ഭിണിയായ പൂച്ചയെ അതിസാഹസികമായി രക്ഷിച്ച പ്രവാസി ഹീറോകള്‍ക്ക് ദുബായുടെ അഭിനന്ദനം
ഗര്‍ഭിണിയായ പൂച്ചയെ അതിസാഹസികമായി രക്ഷിച്ച പ്രവാസി ഹീറോകള്‍ക്ക് ദുബായുടെ അഭിനന്ദനം
താലിബാൻ മലയാളം! ഭീകരൻ മലയാളം സംസാരിക്കുന്ന വീഡിയോ പങ്കുവെച്ച് ശശി തരൂർ
താലിബാൻ മലയാളം! ഭീകരൻ മലയാളം സംസാരിക്കുന്ന വീഡിയോ പങ്കുവെച്ച് ശശി തരൂർ
അഫ്ഗാനിൽ രാജ്യം വിടാൻ പരക്കം പാച്ചിൽ; കാബൂൾ വിമാനത്താവളത്തിൽ ഉന്തും തള്ളും; വ്യോമാതിർത്തി അടച്ചു
അഫ്ഗാനിൽ രാജ്യം വിടാൻ പരക്കം പാച്ചിൽ; കാബൂൾ വിമാനത്താവളത്തിൽ ഉന്തും തള്ളും; വ്യോമാതിർത്തി അടച്ചു
ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ എമിറേറ്റ്‌സ് എയര്‍ ഹോസ്റ്റസ്! യുകെ ആംബർ ലിസ്റ്റിലായ യുഎഇയുടെ ആഘോഷം
ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ എമിറേറ്റ്‌സ് എയര്‍ ഹോസ്റ്റസ്! യുകെ ആംബർ ലിസ്റ്റിലായ യുഎഇയുടെ ആഘോഷം
മൈനസ് 71 ഡിഗ്രി തണുപ്പ്! ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരത്തിലെ ജീവിതം ഇങ്ങനെ
മൈനസ് 71 ഡിഗ്രി തണുപ്പ്! ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരത്തിലെ ജീവിതം ഇങ്ങനെ