1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2016

സ്വന്തം ലേഖകന്‍: സ്‌റ്റൈല്‍ മന്നന്റെ ഡയലോഗുകള്‍ പറഞ്ഞ് ആരാധകരെ കോരിത്തരിപ്പിച്ച് ധോനി. ധോനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന എംഎസ് ധോണി; ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തിന്റെ പ്രചാരണത്തിന് എത്തിയപ്പോഴാണ് ധോനി രജനികാന്തിനെ അനുകരിച്ച് കൈയടി നേടിയത്. ചിത്രത്തില്‍ ധോണിയുടെ വേഷം കൈകാര്യം ചെയ്യുന്ന സുശാന്ത് സിങ് രജ്പുതിനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം എത്തിയ ധോനി രജനിയുടെ സൂപ്പര്‍ ഹിറ്റ് ഡയലോഗുകള്‍ പറഞ്ഞ് ആരാധകരെ കയ്യിലെടുത്തു. ‘എന്‍ വഴി തനി വഴി’ എന്ന ഡയലോഗാണ് ധോനി പറഞ്ഞത്. പ്രമോഷന്‍ ചടങ്ങുകള്‍ക്ക് ശേഷം ധോനിയും സുശാന്തും നേരെ പോയത് രജനീകാന്തിന്റെ വസതിയിലേക്കാണ്. രജനിയെ കണ്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷമാണ് രജനി ഇരുവരെയും യാത്രയാക്കിയത്. തമിഴ്‌നാട്ടില്‍ സിനിമയുടെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇറങ്ങുന്നത് രജനികാന്താണ്. രജനിയെ കാണാനായതിന്റെ സന്തോഷം വീഡിയോ ഉള്‍പ്പെടെ ധോനി ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. തന്റെ ജീവിതത്തിലെ അസുലഭ നിമിഷം എന്നാണ് കൂടികാഴ്ചയെ സുശാന്ത് വിശേഷിപ്പിച്ചത്. നേരത്തെ രജിനീകാന്തിന്റെ കബാലി സ്‌റ്റൈലില്‍ ഫോട്ടോയെടുത്ത് ആരാധകരെ ഞെട്ടിച്ചയാളാണ് ധോനി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.