1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2017

സ്വന്തം ലേഖകന്‍: 35000 അടി ഉയരത്തില്‍ വിമാനത്തില്‍ പൊരിഞ്ഞ അടി, ഒടുവില്‍ അടിയന്തിര ലാന്റിംഗും, വീഡിയോ കാണാം. ഭാര്യയെ ശകാരിക്കുന്ന ഭര്‍ത്താവിനെ ശാന്തനാക്കാന്‍ യാത്രക്കാര്‍ ശ്രമിച്ചതാണ് സംഭവത്തിന്റെ തുടക്കം. സംഗതി കൈവിട്ടു പൊയതോടെ വിമാനം അടിയന്തിരമായി ലാന്റ് ചെയ്യാന്‍ പൈലറ്റ് നിര്‍ബന്ധിതനാവുകയായിരുന്നു.

ലണ്ടനില്‍ നിന്ന് ബെയ്‌റൂട്ടിലേക്ക് പോവുകയായിരുന്ന വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അടിപിടിയുടെ വീഡിയോ സഹയാത്രികന്‍ ഷൂട്ട് ചെയ്തതോടെ സംഭവം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു. സംഭവത്തെ കുറിച്ച് വിമാനത്തിലുള്ള യാത്രക്കാരന്‍ പറയുന്നതിങ്ങനെ..

ഒരു വയോധികന്‍ തന്റെ ഭാര്യയെ ശകാരിക്കുന്നതായിരുന്നു സംഭവത്തിന്റെ തുടക്കം. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വാക്കേറ്റത്തില്‍ സഹയാത്രികനും എയര്‍ഹോസ്റ്റസും ഇടപെട്ടതോടെയാണ് സംഗതികള്‍ കൈവിട്ടു പോയത്. രംഗം ശാന്തമാക്കാന്‍ വന്ന ചെറുപ്പക്കാരനെ വയോധികന്‍ ആദ്യം മര്‍ദ്ദിച്ചു. യാത്രക്കാരും എയര്‍ഹോസ്റ്റസും ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും എയര്‍ഹോസ്റ്റസിന് നേരെയും വയോധികന്‍ കൈ ഉയര്‍ത്തി.

അരിശം മൂത്ത ചെറുപ്പക്കാരന്‍ പ്രായം ചെന്നയാളെ തുടരെ തല്ലിയതോടെ കളി കാര്യമായി. അടി നടക്കുമ്പോള്‍ വിമാനം ഭൂനിരപ്പില്‍ നിന്ന് 35000 അടി ഉയരത്തിലായിരുന്നു. പക്ഷെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ പൈലറ്റ് 35000 അടി ഉയരത്തില്‍ നിന്ന് അപ്രതീക്ഷിത ലാന്‍ഡിങ്ങിനുള്ള തീരുമാനമെടുത്തു. ഇതോടെ ലണ്ടനില്‍ ഇറങ്ങേണ്ട വിമാനം തുര്‍ക്കിയിലെ ഇസ്താന്‍ബുളില്‍ അടിയന്തിരമായി ഇറക്കേണ്ടിവന്നു. വയോധികനേയും ഭാര്യയേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ നിന്ന് ബലമായി പിടിച്ചിറക്കി കൊണ്ടുപോയതിനു ശേഷമാണ് വിമാനം യാത്ര തുടര്‍ന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.