1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2016

സ്വന്തം ലേഖകന്‍: ബലിപെരുന്നാള്‍ പ്രമാണിച്ച് അബുദാബിയിലും ദുബായിലും ഒരാഴ്ച സൗജന്യ പാര്‍ക്കിംഗ് ആനുകൂല്യം. സെപ്റ്റംബര്‍ 11 അര്‍ധരാത്രി മുതല്‍ 17 രാവിലെ 7.59 വരെ സൗജന്യ പാര്‍ക്കിംഗ് ആനുകൂല്യം ഉണ്ടായിരിക്കുമെന്ന് അബുദാബി നഗരസഭാകാര്യ ഗതാഗത വകുപ്പ് അറിയിച്ചു. നിര്‍ദിഷ്ട സ്ഥാനങ്ങളിലല്ലാതെ പാര്‍ക്ക് ചെയ്യരുതെന്നും ഗതാഗത തടസ്സമുണ്ടാക്കരുതെന്നും വാഹന ഉടമകള്‍ക്ക് നിര്‍ദേശമുണ്ട്.

ബലിപെരുന്നാള്‍ ആഘോഷദിവസങ്ങളില്‍ ദുബായിലും 6 ദിവസം സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചു. അതേസമയം മല്‍സ്യ മാര്‍ക്കറ്റ്, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ടെര്‍മിനല്‍ എന്നിവിടങ്ങളില്‍ പെയ്ഡ് പാര്‍ക്കിംഗ് തന്നെയായിരിക്കും.

സെപ്റ്റംബര്‍ 11 മുതലാണ് സൗജന്യ പാര്‍ക്കിംഗ് അനുവദിക്കുക. സെപ്റ്റംബര്‍ 17, ശനിയാഴ്ച മുതല്‍ സാധാരണ മട്ടിലുള്ള പാര്‍ക്കിംഗ് നിരക്കുകള്‍ ഈടാക്കും. ആര്‍ടിഎ മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ മൂസ അല്‍ മറിയാണ് ഇക്കാര്യമറിയിച്ചത്.

കൂടാതെ പബ്ലിക് കാര്‍ പാര്‍ക്കുകള്‍, ബസുകള്‍, ദുബായ് മെട്രോ, ദുബായ് ട്രാം, മറൈന്‍ ഗതാഗതം, ഡ്രൈവറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, വാഹന പരിശോധനകളും രജിസ്‌ട്രേഷന്‍ സെന്ററുകളും എന്നിവയുടെ സര്‍വീസ് സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.