1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2016

സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ പ്രവാസി പുരുഷന്മാര്‍ക്കായി തേന്‍കെണിയൊരുക്കി വന്‍ സംഘം. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രവാസികളായ മലയാളി പുരുഷന്മാരെ കെണിയില്‍ വീഴ്ത്തുന്നത് വിദേശ സുന്ദരികള്‍ അടക്കമുള്ള സംഘമാണെന്നാണ് സൂചന. ഇത്തരത്തില്‍ കുടുങ്ങിയ ആറു പേരുടെ പരാതികള്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ഇരയെ വീഴ്ത്തിയ ശേഷം ഇരയുടെ സുഹൃത്തുക്കളുടെ വിവരങ്ങളും ശേഖരിക്കുന്നു. പിന്നീട് വീഡിയോ കോളിനായി ക്ഷണിക്കുന്നു. സുന്ദരിയായ യുവതി ചാറ്റിങിന് എത്തും. ജോലി, ശമ്പളം, കുടുംബ വിവരങ്ങള്‍, ഫോണ്‍ നമ്പര്‍, വാട്‌സ് ആപ്പ് തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും.

ചാറ്റിനെത്തുന്ന യുവതി പിന്നീട് പ്രണയത്തിലേയ്ക്കും സെക്‌സിലേയ്ക്കും കടക്കും. ഇര ആവശ്യപ്പെടുന്നതു പോലെ ശരീര ഭാഗങ്ങളെല്ലാം തുറന്നു കാണിക്കും. സ്വാഭാവികമായും ഇരയും ഇതേ പോലെ പ്രവര്‍ത്തിക്കും. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം യുവതിയുടെ രീതി മാറും. വീഡിയോ ചാറ്റ് മുഴുവന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തും. വന്‍ പണവും ആവശ്യപ്പെടും.

ഇരട്ടി, പയ്യന്നൂര്‍, ചൊക്ലി ഭാഗത്തു നിന്നുള്ള പ്രവാസികളാണ് നിലവില്‍ പരാതിയുമായി എത്തിയിരിക്കുന്നത്. നല്ല വരുമാനമുള്ളവരെയാണ് സാധാരണയായി കെണിയിലാക്കുന്നത്. എന്നാല്‍ വരുമാനം കുറവുള്ളവരും കെണിയില്‍ പെട്ടിട്ടുണ്ട്.

ആന്മഹത്യയിലേയ്ക്ക് നയിച്ചേക്കാവുന്ന ഇത്തരം കുരുക്കുകളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പോലീസ് നിര്‍ദ്ധേശം നല്‍കി. കുരുക്കില്‍പെട്ട മറ്റ് സുഹൃത്തുക്കളുണ്ടെങ്കില്‍ പരാതി നല്‍കാന്‍ പറയണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.