1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2017

സ്വന്തം ലേഖകന്‍: ജോലി ദിവസവും 10 മണിക്കൂര്‍ സോഫയില്‍ വെറുതെ ഇരിക്കുക, ശമ്പളം 65000 രൂപ, ആരും കൊതിക്കുന്ന ജോലി സ്വന്തമാക്കിയ റഷ്യന്‍ പെണ്‍കുട്ടി. 26 കാരിയായ അന്ന ചെര്‍ദന്റ് സെവ എന്ന റഷ്യക്കാരി ചെയ്യുന്ന ജോലിയാണ് അതിന്റെ പ്രത്യേകതകൊണ്ട് വാര്‍ത്തകളില്‍ നിറയുന്നത്. സോഫ ടെസ്റ്റര്‍ എന്നാണ് അന്നയുടെ ജോലിയുടെ പേര്.

ഒരു ദിവസത്തില്‍ പത്ത് മണിക്കൂറോളം പുതിയ സോഫകളുടെ ഗുണനിലവാരം ഇരിക്കുമ്പോഴുള്ള സുഖം ഇതൊക്കെ വിലയിരുത്തലാണ് അന്നയുടെ പ്രധാന ജോലി. റഷ്യയിലെ ഫര്‍ണ്ണിച്ചര്‍ കമ്പനിയായ MZ5ല്‍ മുഴുവന്‍ സമയ സോഫ ടെസ്റ്ററിന്റെ ജോലിക്ക് അപേക്ഷിച്ചവരില്‍ നിന്നാണ് അന്നയ്ക്ക് അവസരം ലഭിച്ചത്.

മുഴുവന്‍ സമയവും സോഫയില്‍ കിടന്നും ഇരുന്നും വിശ്രമിക്കാവുന്ന ജോലിക്ക് 5000ത്തിലധികം പേര്‍ അപേക്ഷ അയച്ചിരുന്നു. വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അപേക്ഷകരില്‍ നിന്ന് അന്നയെ തെരഞ്ഞെടുത്തതെന്ന് കമ്പനിയുടെ ഔദ്യോഗിക വക്താവ് പറയുന്നു.

ഇത് യഥാര്‍ത്ഥത്തില്‍ ഒരു സ്വപ്‌ന ജോലിക്ക് തുല്യമാണ്. കൂടുതല്‍ മെച്ചപ്പെട്ട സോഫകള്‍ ഉണ്ടാക്കാന്‍ എന്റെ കൈയ്യില്‍ ഒരുപാട് ഐഡിയ ഉണ്ട്. പക്ഷേ അതൊന്നും ഇപ്പോള്‍ പറയുന്നില്ല. അലസത കൊണ്ടല്ല ജോലി തെരഞ്ഞെടുത്തത് എന്നും അന്ന പറയുന്നു.

ആളുകള്‍ക്ക് ഞാന്‍ മടിയുള്ള ആളാണ് എന്ന് പറയാന്‍ ഈ ജോലി ധാരാളം മതി. പക്ഷേ തനിക്കങ്ങനെയല്ല പുതിയേ ജോലിയെന്നും അന്ന പറഞ്ഞു.താന്‍ എത്ര സമയം കൂടുതല്‍ സോഫയില്‍ ഇരിക്കുന്നുവോ അത്രയും ജോലിക്ക് അതാവശ്യമാണെന്നും അന്ന അഭിപ്രായപ്പെട്ടു.

നിലവില്‍ കമ്പനിയില്‍ മൂന്നു മാസത്തെ പ്രൊബേഷനിലാണ് അന്ന. ആയിരം ഡോളറാണ് ഈ ഘട്ടത്തില്‍ കമ്പനി അന്നയ്ക്കു നല്‍കുന്നതെന്ന് എംഇസഡ് ഫൈവ് വക്താവ് അനസ്താസിയ റുസ്‌കി പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.